Indian Railways: മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ, അലുമിനിയം കോച്ചുകളുടെ ആദ്യ ബാച്ച് 2022ഓടെ

അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ 2022 ഫെബ്രുവരിയോടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചേക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 13, 2021, 05:44 PM IST
  • ഇന്ത്യൻ റെയിവേയ്ക്ക് 2022ഓടെ അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ ലഭിച്ചേക്കും.
  • റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിക്കാണ് നിർമാണ ചുമതല.
  • 128 കോടിയുടെ കരാറാണ് സൗത്ത് കൊറിയന്‍ കമ്പനിയായ ഡവോൺസിസുമായി എംസിഎഫ് ഒപ്പിട്ടിരിക്കുന്നത്.
  • ആദ്യ ബാച്ച് കൊല്‍ക്കത്ത മെട്രോയ്ക്ക് നൽകും.
Indian Railways: മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ, അലുമിനിയം കോച്ചുകളുടെ ആദ്യ ബാച്ച് 2022ഓടെ

ന്യൂഡല്‍ഹി: ഇന്ത്യൻ റെയിൽവെയും (Indian Railways) മാറ്റത്തിന് ഒരുങ്ങുകയാണ്. അലുമിനിയം നിര്‍മ്മിതമായ ബോഡി കോച്ചുകള്‍ (Aluminium bodied coaches) 2022 ഫെബ്രുവരിയോടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിച്ചേക്കും. നിലവില്‍ സ്റ്റേന്‍ലെസ് സ്റ്റീല്‍ ബോഡി കോച്ചുകള്‍ (Stainless steel coaches) നിര്‍മ്മിക്കുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇതൊരു മികച്ച നേട്ടമാണ്. റായ്ബറേലിയിലെ (Raebareli) മോഡേണ്‍ കോച്ച് ഫാക്ടറിക്കാണ് (Modern Coach Factory) (എം.സി.എഫ്) നിർമാണ ചുമതല. സൗത്ത് കൊറിയന്‍ (South Korea) കമ്പനിയായ ഡവോൺസിസുമായി (Dawonsys) 128 കോടിയുടെ കരാറിലാണ് എം.സി.എഫ് ഒപ്പിട്ടിരിക്കുന്നത്. 

കൊല്‍ക്കത്ത മെട്രോയ്ക്ക് (Kolkata Metro) ആദ്യ ഘട്ടത്തിൽ മൂന്ന് കോച്ചുകള്‍ കൈമാറും. ഡവോൺസിസിനാണ് ഇതിനായുള്ള ഡിസൈന്‍ തയ്യാറാക്കുക. ഇതിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. ഡിസൈനുകള്‍ക്ക് MCF അംഗീകാരം നല്‍കിയാല്‍ കോച്ചുകള്‍ സൗത്ത് കൊറിയയില്‍ നിര്‍മ്മിക്കും. തുടർന്ന് കോച്ചുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. പതിയെ രാജധാനിക്കും ശതാബ്ദിക്കും ഇത്തരത്തില്‍ അലുമിനിയം കോച്ചുകള്‍ നല്‍കുന്നത് ഇന്ത്യന്‍ റെയില്‍വെയുടെ ആലോചനയിലുണ്ട്.

Also Read: Indian Railway: ഹൈഡ്രജൻ സെൽ അടിസ്ഥാനമാക്കിയ ഹൈബ്രിഡ് ട്രാക്ഷൻ സിസ്റ്റം പരീക്ഷിക്കാൻ ഇന്ത്യൻ റെയിൽവേ

സൗത്ത് കൊറിയയും ഇന്ത്യയും കോവിഡ് മഹാമാരിയിൽ അകപ്പെട്ടതിനെ തുടർന്നാണ് പദ്ധതി വൈകിയത്. ആദ്യ ഘട്ടമെന്ന് നിലയിലാണ് കോച്ചുകള്‍ ഡവോൺസിസില്‍ നിര്‍മ്മിക്കുന്നതെന്നും ശേഷം അതേ സാങ്കേതിക വിദ്യ മോഡേണ്‍ കോച്ച് ഫാക്ടറിയിലേക്ക് മാറ്റുമെന്നും ഔദ്യോഗിക വ്യത്തങ്ങള്‍ അറിയിച്ചു. 8 ബ്രോഡ് ഗേജ് ലോക്കാമോട്ടീവ് കോച്ചുകള്‍ക്കും, മൂന്ന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് മെട്രോ കോച്ചുകള്‍ക്കുമുള്ള  കരാറിലാണ് എംസിഎഫ് ഡവോൺസിസുമായി നിലവില്‍ ഒപ്പിട്ടിരിക്കുന്നത്. 

Also Read: Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു....

എന്തുകൊണ്ട് അലുമിനിയം ബോഡി കോച്ചുകൾ?

കൂടുതൽ കാലം നിലനിൽക്കുന്നവയാണ് അലുമിനിയം ബോഡി കോച്ചുകൾ. മാത്രമല്ല സ്റ്റേന്‍ലെസ് സ്റ്റീല്‍ കോച്ചുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ വളരെ ഇന്ധനക്ഷമതയുള്ളതാണ്. കോച്ച് സര്‍വ്വീസ് ചെയ്യുമ്പോഴും മറ്റും അകത്തുള്ള പല വസ്തുക്കളും വളരെ എളുപ്പത്തില്‍ മാറ്റാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മറ്റ് കോച്ചുകളെ അപേക്ഷിച്ച് അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ക്ക് ഭാരം കുറവായതിനാല്‍ ധാരാളം വേഗത കിട്ടുമെന്നതിനൊപ്പം നിര്‍മ്മാണത്തിന് എടുക്കുന്ന സമയം കുറവാണെന്നതും അലുമിനിയം കോച്ചുകളുടെ മേന്മയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ എംസിഎഫ് മെച്ചപ്പെടുത്തിയാല്‍  ഇന്ത്യന്‍ റെയില്‍വേ 500-ഓളം അലുമിനിയം നിര്‍മ്മിത കോച്ചുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുമെന്നാണ് സൂചന.

Also Read: Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം  

അതേസമയം, മലിനീകരണം നിയന്ത്രിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് ഇന്ത്യൻ റെയിൽവെ തുടക്കമിടുന്നു. ഡീസൽ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾക്കായാണ് പുതിയ പദ്ധതി. പദ്ധതി പ്രകാരം 2.3 കോടി രൂപയാണ് ഇത്തരത്തിൽ സർക്കാരുകൾക്കാ ലാഭിക്കാൻ കഴിയുക. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ട്രെയിനുകളിൽ പുതിയ സംവിധാനം നടപ്പാക്കുന്നുണ്ട്. ദേശീയ ഹൈഡ്രജൻ എനർജി മിഷൻറെ ഭാഗമായാണ് പുതിയ സംവിധാനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News