Railway Free WiFi | 'സൗജന്യ വൈഫൈ', ഇന്ത്യൻ റെയിവേയുടെ ഈ സേവനം എങ്ങനെ ഉപയോ​ഗിക്കാം..

മിക്ക പ്രധാനപ്പെട്ട സ്റ്റേഷനുകളിലും തന്നെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്.   

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 12:43 PM IST
  • എല്ലാ സ്റ്റേഷനുകളിലും വൈഫൈ ഇല്ലെങ്കിലും മിക്ക പ്രധാനപ്പെട്ട സ്റ്റേഷനുകളിലും തന്നെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്.
  • ഡിജിറ്റൽ ഇന്ത്യയാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് സർക്കാരിന്റെ അത്തരത്തിലുള്ള ഒരു നടപടിയാണ്.
Railway Free WiFi | 'സൗജന്യ വൈഫൈ', ഇന്ത്യൻ റെയിവേയുടെ ഈ സേവനം എങ്ങനെ ഉപയോ​ഗിക്കാം..

ഇന്റർനെറ്റ് എന്നത് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാ​ഗമാണ്. പ്രത്യേകിച്ച് കോവിഡിനെ തുടർന്ന് വർക്ക് ഫ്രം ഹോം എന്ന സൗകര്യം വന്നപ്പോൾ വൈഫൈ എന്ന സൗകര്യത്തെ പരമാവധി ആളുകൾ ഉപയോ​ഗിക്കാൻ തുടങ്ങി. എവിടെയിരുന്നു ജോലി ചെയ്യാൻ വൈഫൈ ഉണ്ടെങ്കിൽ സാധിക്കും. ഇന്ത്യൻ റെയിൽവേയിലും ഈ സൗകര്യം ലഭ്യമാണ്. എല്ലാ സ്റ്റേഷനുകളിലും വൈഫൈ ഇല്ലെങ്കിലും മിക്ക പ്രധാനപ്പെട്ട സ്റ്റേഷനുകളിലും തന്നെ സൗജന്യ വൈഫൈ സൗകര്യം ലഭ്യമാണ്. 

റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനായി കാത്തിരിക്കുമ്പോൾ ആ സമയത്ത് നമുക്ക് ജോലി ചെയ്യണമെങ്കിൽ അല്ലെങ്കിൽ ഇന്റർനെറ്റിൽ മറ്റെന്തെങ്കിലും ആക്സസ് ചെയ്യുന്നതിനായി സ്റ്റേഷനിലെ വൈഫൈ നമുക്ക് ഉപയോ​ഗിക്കാം. സൗജന്യമായതുകൊണ്ട് തന്നെ മറ്റാരുടെയും അനുവാദമോ സഹായമോ നമുക്ക് ഇതിന് ആവശ്യമില്ല. റെയിൽവേ സ്റ്റേഷനിൽ സൗജന്യമായി ഇന്റർനെറ്റ് എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം..

Also Read: IRCTC Update: മോശം കാലാവസ്ഥ, 400 ലധികം ട്രെയിനുകള്‍ റദ്ദാക്കി റെയില്‍വേ 

റെയിൽവേ സ്റ്റേഷനുകളിൽ Google RailWire സൗജന്യ വൈഫൈ എങ്ങനെ ഉപയോഗിക്കാം

നിങ്ങളുടെ സ്മാർട്ട്ഫോണിൽ വൈഫൈ സെറ്റിം​ഗ്സ് (WiFi Settings) തുറക്കുക

അതിൽ ലഭ്യമായ നെറ്റ്‌വർക്കുകൾ തിരയുക

തുടർന്ന് RailWire നെറ്റ്‌വർക്ക് തിരഞ്ഞെടുക്കുക

ഇപ്പോൾ നിങ്ങളുടെ മൊബൈൽ ബ്രൗസറിൽ railwire.co.in വെബ്‌പേജ് തുറക്കുക

അതിന് ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക

നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും

RailWire കണക്റ്റു ചെയ്യാൻ ഈ OTP പാസ്‌വേഡായി ഉപയോഗിക്കുക.

Also Read: India covid update | രാജ്യത്ത് 2,82,970 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു; ആകെ ഒമിക്രോൺ കേസുകൾ 8,961 ആയി

ഡിജിറ്റൽ ഇന്ത്യയാക്കാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കുന്നത് സർക്കാരിന്റെ അത്തരത്തിലുള്ള ഒരു നടപടിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News