Jammu Kashmir encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; പാരാ കമാന്‍ഡോസിനെ രംഗത്തിറക്കി സൈന്യം, ഒരു ഭീകരനെ വധിച്ചു

One terrorist was neutralised in J&K’s Rajouri: വെള്ളിയാഴ്ച കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 6, 2023, 01:42 PM IST
  • രജൗരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
  • മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം.
  • മേഖലയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
Jammu Kashmir encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; പാരാ കമാന്‍ഡോസിനെ രംഗത്തിറക്കി സൈന്യം, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. രജൗരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. 

ഒരു സംഘം ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താനായി മേഖലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഭീകരരെ നേരിടാനായി പാരാ കമാന്‍ഡോസും രംഗത്തിറങ്ങിയിട്ടുണ്ട്. നിലവില്‍ ഏറ്റുമുട്ടലുണ്ടായ മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ദിവസം രജൗരിയിലെ ഖവാസ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിരുന്നു. 

ALSO READ: രാഹുൽ ​ഗാന്ധി ഇനി എപ്പോൾ പാർലമെന്റിൽ തിരിച്ചെത്തും? ലോക്സഭാ സെക്രട്ടേറിയറ്റ് പറയുന്നത് ഇങ്ങനെ..!

അതേസമയം, ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖല ഉള്‍പ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കുല്‍ഗാം ജില്ലയിലെ ഹലന്‍ വനമേഖലയില്‍ സൈന്യവും കുല്‍ഗാം പോലീസും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തിയത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ച നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ശാഖയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടുമായി (ടിആര്‍എഫ്) ബന്ധമുള്ള മൂന്ന് ഭീകരസംഘങ്ങളെ ശ്രീനഗറിലെ നാതിപ്പോര മേഖലയില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചിരുന്നു. ശ്രീനഗര്‍ നഗരത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇവര്‍ മൂന്ന് പേരും പദ്ധതിയിട്ടിരുന്നുവെന്നും പോലീസ് അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News