Encounter: ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

Kashmir Encounter: കുൽഗാം ജില്ലയിലെ ഹലൻ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 5, 2023, 09:10 AM IST
  • ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരരെ അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു
  • ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു
  • പ്രതികളിൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൾ റൗണ്ടുകൾ, 25 എകെ 47 റൗണ്ടുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു
  • ശ്രീനഗർ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്
Encounter: ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ വെള്ളിയാഴ്ച ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. "പരിക്കേറ്റ മൂന്ന് ജവാൻമാർ മരണത്തിന് കീഴടങ്ങി. തിരച്ചിൽ തുടരുകയാണ്," സൈന്യം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ സൈനികർ ചികിത്സയിലാണെന്ന് ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു.

കുൽഗാം ജില്ലയിലെ ഹലൻ വനമേഖല ഉൾപ്പെടുന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സൈന്യവും കുൽഗാം പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. കുൽഗാം ജില്ലയിലെ ഹലൻ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നും സൈന്യവും കുൽഗാം പോലീസും ഏറ്റുമുട്ടൽ തുടരുകയാണെന്നും കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തിരുന്നു.

നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) ശാഖയായ ദി റെസിസ്റ്റൻസ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ള മൂന്ന് ഭീകരസംഘങ്ങളെ ശ്രീനഗറിലെ നാതിപ്പോര മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീർ പോലീസ് വെള്ളിയാഴ്ച അറിയിച്ചിരുന്നു. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മൂവരും പദ്ധതിയിട്ടിരുന്നതായി പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.

ALSO READ: Encounter: ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; 5 ഭീകരരെ വധിച്ച് സൈന്യം

പ്രതികളിൽ നിന്ന് മൂന്ന് ഹാൻഡ് ഗ്രനേഡുകൾ, 10 പിസ്റ്റൾ റൗണ്ടുകൾ, 25 എകെ 47 റൗണ്ടുകൾ, മറ്റ് ആയുധങ്ങൾ എന്നിവ പോലീസ് കണ്ടെടുത്തു. ശ്രീനഗർ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ ഭീകരർ ബാരാമുള്ളയിലെ ബുൾബുൾ ബാഗിൽ താമസിക്കുന്ന ഇമ്രാൻ അഹമ്മദ് നജറാർ, ശ്രീനഗർ ഖമർവാരിയിൽ താമസിക്കുന്ന വസീം അഹമ്മദ് മട്ട, ബിജ്ബെഹാരയിലെ പഴൽപോറയിൽ നിന്നുള്ള വകിൽ അഹമ്മദ് ഭട്ട് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

നേരത്തെ നിരോധിത ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു കശ്മീർ (ഐഎസ്‌ജെകെ) യുമായി ബന്ധമുള്ള ഭീകരനായിരുന്നു വകിൽ അഹമ്മദ് ഭട്ട്. ഇയാൾ സെൻട്രൽ ജയിലിൽ രണ്ട് വർഷം തടവിൽ കഴിഞ്ഞിരുന്നുവെന്ന് പോലീസ് പറയുന്നു. പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ശ്രീനഗർ നഗരത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായി മൂവരും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും കരുതിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പോലീസ് പറഞ്ഞു. ചാനാപോറ പോലീസ് സ്‌റ്റേഷനിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News