Indian Army Agniveer Admit Card 2023: അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയാം വിശദ വിവരങ്ങൾ

Indian Army Agniveer Admit Card 2023 Released: അഡ്മിറ്റ് കാർഡ് നിങ്ങൾക്ക് joinindianarmy.nic.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 12:42 PM IST
  • ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
  • 2023 ലെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ ആർമി ഔദ്യോഗികമായി പുറത്തിറക്കി
Indian Army Agniveer Admit Card 2023: അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം? അറിയാം വിശദ വിവരങ്ങൾ

Indian Army Agniveer Admit Card 2023 Released: 2023 ലെ അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ ഇന്ത്യൻ ആർമി ഔദ്യോഗികമായി പുറത്തിറക്കി. ഏപ്രിൽ 5 ആയ ഇന്നലെയാണ് കാർഡ് പുറത്തിറക്കിയത്.  ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത അപേക്ഷകർ അഡ്മിറ്റ് കാർഡ് ഉടൻ ഡൗൺലോഡ് ചെയ്യണമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അഡ്മിറ്റ് കാർഡ് പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും നിങ്ങൾ സന്ദർശിക്കേണ്ട വെബ്സൈറ്റ് joinindianarmy.nic.in ആണ്. അഡ്മിറ്റ് കാർഡിനൊപ്പം അപ്ഡേറ്റ് ആയി തുടരാൻ അഗ്നിവീർ എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യൻ ആർമിയിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകളും നിങ്ങൾ പരിശോധിക്കണം. ഈ അഡ്മിറ്റ് കാർഡുകൾ 2023 ഏപ്രിൽ 8 വരെ മാത്രമേ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാകു. നിങ്ങൾ നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച്  ഇത് ഡൗൺലോഡ് ചെയ്യണം.

Also Read: IAF Agniveer Recruitment 2022: ഇന്ത്യൻ എയർഫോഴ്‌സിൽ അഗ്നിവീറാകാൻ സയൻസ് പഠിക്കണോ? വിശദ വിവരങ്ങൾ

അഗ്നിവീർ എഴുത്തു പരീക്ഷയെ സംബന്ധിച്ച പ്രധാന തീയതികളും മറ്റ് വിശദാംശങ്ങളും ഓൺലൈനിൽ ലഭ്യമാണ്.  നിങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindianarmy.nic.in-ൽ നിന്ന് മാത്രമേ ഇന്ത്യൻ ആർമി അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാൻ കഴിയൂ. പരീക്ഷാ തീയതികളും സമയവും അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ  അഡ്മിറ്റ് കാർഡുകൾ ഇന്നുതന്നെ ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക. ഇത് കൂടാതെ അപേക്ഷകർ നേരിട്ട് ഈ ലിങ്കിൽ https://joinindianarmy.nic.in/Default.aspx?i ക്ലിക്ക് ചെയ്ത് ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷ 2023-ന്റെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

 

ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ 2023 ഏപ്രിൽ 17 മുതൽ ഏപ്രിൽ 26 വരെ നടക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കിയ അറിയിപ്പ് അനുസരിച്ച് "അഗ്നീവീർ ജനറൽ ഡ്യൂട്ടി വിഭാഗത്തിനായുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 06 മുതൽ ഏപ്രിൽ 08 വരെ ലഭിക്കും. ബാക്കിയുള്ള വിഭാഗങ്ങൾക്കുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 11 വൈകുന്നേരം മുതൽ ലഭ്യമാക്കും എന്നാണ്. പരീക്ഷ രണ്ട് ഘട്ടമായിട്ടായിരിക്കും നടത്തുക. ആദ്യ ഘട്ടത്തിൽ രാജ്യത്തുടനീളമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷാ കേന്ദ്രങ്ങളിൽ ഓൺലൈൻ കോമൺ എൻട്രൻസ് ടെസ്റ്റ് ഉണ്ടായിരിക്കും. അപേക്ഷകർ  ഈ ലിങ്കിൽ https://joinindianarmy.nic.in/writer ക്ലിക്ക് ചെയ്‌ത് അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ പൂർണ്ണമായ ഷെഡ്യൂൾ പരിശോധിക്കുക. 

Also Read: Viprit Rajyog: 50 വർഷങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തിളങ്ങും, ലഭിക്കും അപ്രതീക്ഷിത ധനനേട്ടം! 

 

Indian Army Agniveer Admit Card 2023: ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷ 2023 അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

1. ഉദ്യോഗാർത്ഥികൾ ആദ്യം ഇന്ത്യൻ ആർമിയുടെ ഈ ഔദ്യോഗിക വെബ്‌സൈറ്റായ joinindianarmy.nic.in-ലേക്ക് പോകുക.

2. ശേഷം ഇന്ത്യൻ ആർമി അഗ്നിവീർ അഡ്മിറ്റ് കാർഡ് 2023 എന്ന് എഴുതിയിരിക്കുന്ന ഹോം പേജിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. ഇവിടെ ചോദിച്ചിട്ടുള്ള എല്ലാ വിശദാംശങ്ങളും നൽകുക.
4. ഇന്ത്യൻ ആർമി അഗ്നിവീർ റിക്രൂട്ട്‌മെന്റ് പരീക്ഷ 2023 അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്‌ക്രീനിൽ ദൃശ്യമാകും.
5. ഇത് നിങ്ങൾ ഡൗൺലോഡ് ചെയ്തശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News