New Delhi : രാജ്യത്ത് 50,040 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. ഇതോട് കൂടി രാജ്യത്ത് ആകെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,33,183 ആണ്. രാജ്യത്ത് തുടർച്ചയായ 20 മത് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 5 ശതമാനത്തിൽ താഴെയാണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.82 ശതമാനമാണ്.
അതെസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ നിരക്കിൽ വളരെ തൃപ്തനാണെന്ന് അറിയിച്ചു. എൻജിഓകളുടെ സഹായത്തോടെയാണ് ഇത്രയൂം നന്നായി വാക്‌സിനേഷൻ നല്കാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം പുതിയ കോവിഡ് വകഭേദങ്ങൾ രാജ്യത്ത് ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. എന്നാൽ അതിൽ കൂടുതൽ ആശങ്ക ഉണ്ടക്കുന്ന കാര്യം ഇന്ത്യയിൽ പ്രായപൂർത്തിയായവരിൽ 50 ശതമാനം പേര് പോലും ഇനിയും വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നുള്ളതാണ്. പ്രായപൂർത്തിയായവരിൽ 5.6 ശതമാനം ആളുകൾ മാത്രമേ 2 ഡോസ് വാക്‌സിനുകളും സ്വീകരിച്ചിട്ടുള്ളൂ.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൈഡസ് കാഡില (Zydus Cadila Vaccine) വികസിപ്പിച്ചതെടുക്കുന്ന പുതിയ കോവിഡ് വാക്‌സിൻ രാജ്യത്ത് ഉടൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേന്ദ്ര സർക്കാർ ശനിയാഴ്ച്ച സുപ്രീം കോടതിക്ക് നൽകിയ അഫിഡവിറ്റിലാണ് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.
ALSO READ: രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്; മഹാരാഷ്ട്രയിൽ ഒരു മരണം
രാജ്യത്തെ വാക്‌സിനേഷൻ (Vaccination) ഡ്രൈവിനെ പറ്റി സുപ്രീം കോടതി കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഈ വിവരങ്ങൾ അറിയിച്ചത്. കൂടാതെ ഈ വര്ഷം അവസാനത്തോടെ രാജ്യത്തെ പ്രായപൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുപ്രീം കോടതിയിൽ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് 18 വയസ്സിന് മുകളിൽ പ്രായമുള്ള 93 കോടി മുതൽ 94 കോടി വരെ ആളുകൾ ഉണ്ടെന്നും ഇവർക്കെല്ലാം വാക്‌സിനേഷൻ നല്കാൻ 186.6 കോടി വാക്‌സിൻ (Vaccine) ആവശ്യമുണ്ടെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. മാത്രമല്ല ഇപ്പോൾ വാക്‌സിനേഷനായി സ്ലോട്ട് ബുക്ക് ചെയ്യേണ്ടന്നും തീരുമാനിച്ചിട്ടുണ്ട് അതിനാൽ തന്നെ തന്നെ ഡിജിറ്റൽ സൗകര്യം ഇല്ലാത്തവർക്കും വാക്‌സിൻ ലഭിക്കാൻ അസൗകര്യങ്ങൾ ഇല്ലെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA