ന്യൂഡൽഹി: രാജ്യത്ത് ഇന്ന് 34,113 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 346 കോവിഡ് മരണം റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 5,09,011 ആയി.
India reports 34,113 fresh #COVID19 cases, 91,930 recoveries, and 346 deaths in the last 24 hours
Daily positivity rate: 3.19%
Active cases: 4,78,882 (1.12%)
Total recoveries: 4,16,77,641
Death toll: 5,09,011Total vaccination: 1,72,95,87,490 pic.twitter.com/5PKBU8jkCY
— ANI (@ANI) February 14, 2022
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. 91,930 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതോടെ കോവിഡിൽ നിന്ന് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,16,77,641 ആയി. രാജ്യത്തെ സജീവ കോവിഡ് രോഗികളുടെ എണ്ണം 4,78,882 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 172.95 കോടി ഡോസ് വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...