ന്യൂഡൽഹി: India Covid Update: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,49,394 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ കോവിഡ് നിരക്കിനേത്താളും 13 ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 14,35,569 ആയിട്ടുണ്ട്.
India reports 1,49,394 fresh COVID cases (13% lower than yesterday), 2,46,674 recoveries, and 1072 deaths in the last 24 hours
Active cases: 14,35,569
Death toll: 5,00,055
Daily positivity rate: 9.27%Total vaccination: 168.47 crore pic.twitter.com/lOiJUwbueG
— ANI (@ANI) February 4, 2022
അതേസമയം കോവിഡ് മരണ സംഖ്യ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1072 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,00,055 ആയിട്ടുണ്ട്.
Also Read: Paytm LPG Offer: എൽപിജി ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും! ചെയ്യേണ്ടത് ഇത്രമാത്രം
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,46,674 പേർ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.27% ശതമാനമാണ്. രാജ്യത്ത് ഇതുവരെ 168.47 കോടി വാക്സിനുകൾ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...