India Covid Update: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1247 കേസുകൾ; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയേക്കും

India Covid Update: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ (Covid 19) വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1247 പേർക്ക് കൂടി കൊവിഡ് (Covid India) സ്ഥിരീകരിച്ചിരിക്കുകയാണ്.  

Written by - Zee Malayalam News Desk | Last Updated : Apr 19, 2022, 11:10 AM IST
  • കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1247 കേസുകൾ
  • കേസുകൾ ഉയരുന്നുണ്ടെങ്കിലും ഇന്നലത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ന് 936 കേസുകളുടെ കുറവുണ്ട്
  • ഇന്നലെ 2183 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
India Covid Update: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1247 കേസുകൾ; ഡൽഹിയിൽ വീണ്ടും മാസ്ക് നിർബന്ധമാക്കിയേക്കും

ന്യൂഡൽഹി: India Covid Update: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകൾ (Covid 19) വീണ്ടും ഉയരുകയാണ്. 24 മണിക്കൂറിനിടെ 1247 പേർക്ക് കൂടി കൊവിഡ് (Covid India) സ്ഥിരീകരിച്ചിരിക്കുകയാണ്.  കേസുകൾ ഉയരുന്നുണ്ടെങ്കിലും ഇന്നലത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇന്ന് 936 കേസുകളുടെ കുറവുണ്ട്  എന്നത് ഒരു ആശ്വാസം തന്നെയാണ്. 

 

ഇന്നലെ 2183 പേർക്കാണ് കോവിഡ് (Covid19) സ്ഥിരീകരിച്ചത്. ഞായറാഴ്ച റിപ്പോർട്ട് ചെയ്തതിൽ നിന്നും 89.8 ശതമാനം വർധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്.  ഇത് ശരിക്കും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് . നിലവിൽ 11,860 പേർ ചികിത്സയിലുണ്ട് എന്നാണ് റിപ്പോർട്ട്. 

Also Read: ഉത്തർപ്രദേശിലെ ചിലയിടങ്ങളിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി;നടപടി ഡൽഹിയിൽ കോവിഡ് ഉയരുന്ന സാഹചര്യത്തിൽ

ഇതിനിടയിൽ ഡൽഹിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും അഞ്ഞൂറ് കടന്നിരിക്കുകയാണ്.  7.72 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.  ഡൽഹിയിൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ വീണ്ടും മാസ്ക് നിർബന്ധമാക്കാനുള്ള തീരുമാനം എടുത്തേക്കും എന്നാണ് പറയുന്നത്. ഡൽഹിയിൽ കേസുകൽ കൂടുന്നതിനാൽ യുപിയിലും ഹരിയാനയിലും ഇപ്പോൾ മാസ്ക് കർശനമാക്കിയിട്ടുണ്ട്. മാസ്ക് നിർബന്ധമല്ലെന്ന് ഇവിടെ നേരത്തെ തീരുമാനിച്ചിരുന്നു. 

Also Read: Viral Video: വേദിയിൽ വധുവിനെ അവഗണിച്ച് മറ്റൊരു പെൺകുട്ടിയോട് സംസാരിക്കുന്ന വരൻ, ശേഷം സംഭവിച്ചത്..!

നോയിഡയിൽ കോവിഡ് സ്ഥിരീകരിച്ച 65 പേരിൽ 19 പേരും വിദ്യാർത്ഥികളാണ്.  കൂടാതെ കഴിഞ്ഞ 5 ദിവസമായി കോവിഡ് കണക്കുകൾ നൽകാതിരുന്ന കേരളത്തോട് പ്രതിദിന കണക്കുകളെ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ഡിസംബറിലാണ് ഇന്ത്യയിൽ കോവിഡ് കേസുകൾ ഒരു കോടി കടന്നത്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News