ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 27,553 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 284 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 4,81,770 ആയി ഉയർന്നു. സജീവ കേസുകൾ 1,22,801 ആണ്.
COVID19 | India reports 27,553 fresh infections, 284 deaths and 9,249 discharges in the last 24 hours; Active caseload stands at 1,22,801
Omicron case tally rises to 1,525 pic.twitter.com/KH605GBwDA
— ANI (@ANI) January 2, 2022
24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 18,020 കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 9,249 പേർ കോവിഡിൽ നിന്ന് രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,42,84,561 ആയി.
ALSO READ: Teenager Vaccination| കൗമാരക്കാരുടെ വാക്സിനേഷൻ രജിസ്റ്റർ ചെയ്തത് നാല് ലക്ഷത്തോളം പേർ
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 94 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 1,525 ആയി. 560 ഒമിക്രോൺ ബാധിതർ ഇതുവരെ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...