Covid Update : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; 2151 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

India Covid Update : 7 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ഒരാളും കേരളത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേര് വെച്ചുമാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 12:42 PM IST
  • രാജ്യത്ത് കഴിഞ്ഞ 5 മാസങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
  • കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2151 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • 7 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ഒരാളും കേരളത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേര് വെച്ചുമാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.
Covid Update : രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; 2151 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതിൽ വർധിച്ച് വരികെയാണ്. രാജ്യത്ത് കഴിഞ്ഞ 5 മാസങ്ങളിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2151 പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 7 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിൽ ഒരാളും കേരളത്തിലും മഹാരാഷ്ട്രയിലും മൂന്ന് പേര് വെച്ചുമാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11903 ആണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനവും വീക്കിലി പോസിറ്റിവിറ്റി നിരക്ക്  1.53 ശതമാനവുമാണ്.

ഇതുവരെ രാജ്യത്ത് 4.47 കോടി പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ  രോഗബാധിതരിൽ 98.78 ശതമാനം ആളുകളും രോഗമുക്തി നേടി കഴിഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരം  അനുസരിച്ച് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ ഇതുവരെ 220.65 കോടി ഡോസ് കോവിഡ് വാക്‌സിൻ രാജ്യത്ത് നൽകിയിട്ടുണ്ട്. കേരളത്തിൽ രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് പ്രതിരോധ മാര്ഗങ്ങള് ശക്തമാക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് ആവശ്യപ്പെട്ടിരുന്നു.

ALSO READ: Medicine Price Hike: ഏപ്രിൽ 1 മുതൽ മരുന്നുകളുടെ വില വർദ്ധിക്കും

സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിക്കുന്നത്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി വീണ ജോർജ് മുമ്പ് നിര്‍ദേശം നൽകിയിരുന്നു. ദിവസവും കോവിഡ് കേസുകള്‍ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരികെയാണ്. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതായി ഇനിയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News