India Covid Update| രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 266 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്ക്

11,982 പേരാണ് 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത് ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,75,086 ആയി ഉയർന്നു

Written by - Zee Malayalam News Desk | Last Updated : Nov 9, 2021, 12:11 PM IST
  • 266 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
  • 323 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
  • 11,982 പേരാണ് 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത്
India Covid Update| രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, 266 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ നിരക്ക്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 10,126 പുതിയ കൊറോണ വൈറസ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 266 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 323 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

11,982 പേരാണ് 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചത് ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 3,37,75,086 ആയി ഉയർന്നു. നിലവിൽ രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. ഇന്ത്യയിൽ നിലവിൽ 1,40,638 സജീവ കേസുകളുണ്ട്.

ALSO READ: Chinese Invasion in Arunachal Pradesh : അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം ഉണ്ടാക്കിയതായി സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു

രാജ്യത്ത് ഇതുവരെ 9.08 കോടി വാക്സിൻ ഡോസുകൾ നൽകി, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 59,08,440 ഡോസുകൾ നൽകി.ഇന്നലെ രാജ്യത്തുടനീളം 11,451 വൈറസ് കേസുകളും 266 അനുബന്ധ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

അതേസമയം, തദ്ദേശീയമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അധിഷ്ഠിത കോവിഡ്  മരുന്ന് അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതായാണ് സൂചന. ഇത് രാജ്യത്തിന്റെ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ പ്രായപൂർത്തിയായവർക്ക് നൽകാനാണ് സാധ്യത.

ALSO READ : US Travel : പൂർണമായും വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്ക പ്രവേശനം അനുവദിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന

അതിനിടയിൽ ഗവൺമെന്റിന്റെ നിരന്തരമായ ചർച്ചകളെത്തുടർന്ന് തങ്ങളുടെ COVID-19 വാക്‌സിന്റെ വില 265 രൂപയായി കുറയ്ക്കാൻ സൈഡസ് കാഡില സമ്മതിച്ചു. സൈഡസ് കാഡിലയുടെ ZyCov-D ആണ് 12 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള കുത്തിവയ്പ്പിനായി ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ആദ്യമായി അംഗീകരിച്ച വാക്സിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News