New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18,987 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 19.99 ശതമാനം വർധനവാണ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 15,823 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 246 പേർ കൂടി രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് (India) ആകെ 4,51,435 പേരാണ് രോഗബാധയെ തുടർന്ന് മരിച്ചത് (Covid Death) .
രാജ്യത്ത് ആകെ രോഗബാധ സ്ഥിരീകരിച്ചവരിൽ 0.61 ശതമാനം പേർ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 2020 മാർച്ചിന് ശേഷം ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,06,586 ആണ്. കഴിഞ്ഞ 215 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ALSO READ: India COVID Update: രാജ്യത്ത് 15,823 പേർക്ക് കൂടി കോവിഡ് രോഗബാധ; 22,844 പേർ രോഗമുക്തി നേടി
രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 96.82 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ രാജ്യത്ത് വിതരണം ചെയ്ത് കഴിഞ്ഞു. രാജ്യം 100 കോടി വാക്‌സിൻ ഡോസ് വിതരണത്തിലേക്ക്ക് അടുത്ത കൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് രോഗമുക്തി നിറയ്ക്കും ഉയർന്ന് തന്നെ തുടരുകയാണ്. നിലവിൽ 98.07 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിൽ 19,808 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 3,33,62,709 ആയി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.46 ശതമാനം ആണ്. അതേസമയം രാജ്യത്ത് വീക്കിലി പോസിറ്റിവിറ്റി നിരക്ക് 1.44 ശതമാനമാണ്.
ALSO READ: Covid ബാധിച്ച് മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം; ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാസം 5,000 രൂപ
കഴിഞ്ഞ 24 മണിക്കൂറിൽ ആകെ 13 ലക്ഷം കോവിഡ് റെസ്റ്റുകളാണ് നടത്തിയത്. ഇതുവരെ 58.76 കോടി ടെസ്റ്റുകൾ നടത്തി കഴിഞ്ഞുവെന്നാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് പുറത്ത് വിട്ട കണക്കുകൾ പറയുന്നത്. ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ തന്നെയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 11,079 പേർക്കാണ്.
അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തങ്കത്തിന്റെ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത് . അതിനാൽ തന്നെ അടുത്ത മൂന്ന് മാസങ്ങൾ വളരെ നിർണായകമാണെന്നും അറിയിച്ചിട്ടുണ്ട്. ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 31 പേർക്ക് മാത്രമാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്, കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഡൽഹിയിൽ രോഗബാധയെ തുടർന്ന് ആരും മരണപ്പെട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...