India COVID Update : രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; 48,698 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെത്തേക്കാൾ 5.7 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ.

Written by - Zee Malayalam News Desk | Last Updated : Jun 26, 2021, 09:51 AM IST
  • കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെത്തേക്കാൾ 5.7 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ.
  • കൂടാതെ കോവിഡ് രോഗബാധ മൂലം 1183 പേർ മരണപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.
  • രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3.01 കോടിയാണ്.
  • അതേസമയം 3.94 ലക്ഷം പേരാണ് ഇതുവരെ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്.
India COVID Update : രാജ്യത്ത് കോവിഡ് പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും കുറവ്; 48,698 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു

New Delhi : രാജ്യത്ത് പ്രതിദിന കോവിഡ് (Covid 19) കേസുകളിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 48,698 പേർക്കാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്നലെത്തേക്കാൾ 5.7 ശതമാനം കുറവാണ് ഇന്നത്തെ കോവിഡ് കണക്കുകൾ. കൂടാതെ കോവിഡ് രോഗബാധ മൂലം 1183 പേർ മരണപ്പെട്ടതായും അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ ആകെ എണ്ണം 3.01 കോടിയാണ്. അതേസമയം  3.94 ലക്ഷം പേരാണ് ഇതുവരെ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് ഡെൽറ്റ വകഭേദം ആശങ്ക പരത്തി കൊണ്ടിരിക്കുകയാണ്. 

ALSO READ: Delta Plus Variant: പത്തനംതിട്ടയിലെ കടപ്രയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ

 രാജ്യത്ത് കൊവിഡ് വകഭേദം ഡെല്‍റ്റ പ്ലസ് വൈറസ് ബാധ വര്‍ധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതുവരെ 50 പേര്‍ക്കാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായിട്ടാണ് 50 പേർക്ക് ഡെല്‍റ്റ പ്ലസ് വൈറസ് (Delta Plus Variant) കണ്ടെത്തിയത്. 

ALSO READ: Delta Plus Virus: കേരളം അടക്കമുള്ള 3 സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദ്ദേശം

കേരളം (Kerala), മധ്യപ്രദേശ് മഹാരാഷ്ട്ര , കർണാടക , ആന്ധ്ര , ജമ്മുകശ്മീർ , രാജസ്ഥാൻ , ഒഡീഷ , ഗുജറാത്ത് പഞ്ചാബ്  , തമിഴ്നാട് , എന്നീ സംസ്ഥാനങ്ങളിലാണ്  നിലവിൽ ഡൈൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക്  ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ 20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥീരികരിച്ചത്. ഇതിൽ ഒരാൾ മരിച്ചു. രണ്ടാം  സ്ഥാനത്ത് തമിഴ്നാട്ടിലാണ് 9 പേർക്ക് സ്ഥിരീകരിച്ചു.

ALSO READ: രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചത് 50 പേർക്ക്; മഹാരാഷ്ട്രയിൽ ഒരു മരണം

ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ (Delta Plus VAriant) 50 ശതമാനത്തില്‍ അധികവും ഉള്ളത്.  

കേരളത്തില്‍ പാലക്കാടാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പിളുകളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയത് എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News