New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 45,083 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. അതുകൂടാതെ 460 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് 35,840 പേരാണ് കോവിഡ് രോഗമുക്തി നേടിയത്.
COVID19 | India reports 45,083 new cases, 460 deaths and 35,840 recoveries in the last 24 hours; active caseload 3,68,558
Recovery Rate currently at 97.53% pic.twitter.com/4rPH44bS1f
— ANI (@ANI) August 29, 2021
രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.53 ശതമാനമാണ്. രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,68,558 ആണ്. ഏറ്റവും കൂടിയത്താൽ പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 31,265 പേർക്കാണ്. രോഗബാധയെ തുടർന്ന് മരണപ്പെട്ടത് 153 പേരാണ്.
കേരളത്തിൽ രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഞായറാഴ്ച ട്രിപ്പിൾ ലോക്ഡൗണും അടുത്തയാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തി. തിങ്കൾ മുതൽ രാത്രി 10 മുതൽ രാവിലെ ആറ് വരെയാണ് കർഫ്യൂ. പുതിയ സാഹചര്യം കണക്കിലെടുത്ത് പ്രതിവാര രോഗബാധ ജനസംഖ്യ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ALSO READ: India COVID Update : രാജ്യത്ത് 46,759 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; ആശങ്കയായി കേരളം
വാക്സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ സാമൂഹിക പ്രതിരോധ ശേഷി അധികം താമസിയാതെ കൈവരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനസംഖ്യാനുപാതികമായി വാക്സിനേഷന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ഏറ്റവും വേഗത്തില്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ALSO READ: Kerala COVID : ഇനി IPS ഓഫീസര്‍മാര്‍ക്ക് ജില്ലകളുടെ കോവിഡ് പ്രതിരോധത്തിന്റെ ചുമതല
കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ വളരെ ഗൗരവപൂര്‍വം പരിശോധിക്കുകയും നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിന്‍റെ സാധ്യതകള്‍ നിലനില്‍ക്കേ കൂടുതല്‍ ജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളില്‍ മുന്‍പോട്ടു പോയേ മതിയാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...