New Delhi : കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 35,178 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് കേസുകളിൽ 40 ശതമാനത്തോളം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് 25,166 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
India reports 35,178 new #COVID19 cases, 37,169 recoveries and 440 deaths in the last 24 hrs, as per Health Ministry.
Total cases: 3,22,85,857
Total recoveries: 3,14,85,923
Active cases: 3,67,415
Death toll: 4,32,519Total vaccinated: 56,06,52,030 (55,05,075 in last 24 hrs) pic.twitter.com/NttrUIFE74
— ANI (@ANI) August 18, 2021
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 37,169 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇതുവരെ രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആകെ 3,22,85,857 പേർക്കാണ്. ആകെ 3,14,85,923 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്.
നിലവിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത് 3,67,415 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇതുവരെ ആകെ 4,32,519 പേർ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് ഇതുവരെ 56,06,52,030 വാക്‌സിൻ കഴിഞ്ഞു. രാജ്യത്തെ വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 55,05,075 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്.
ALSO READ: Covid Vaccination: അവധി ദിവസങ്ങളിലും വാക്സിനേഷൻ; അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന
രാജ്യത്തെ വീക്കിലി നിരക്ക് 1.95 ശതമാനമാണ്. രാജ്യത്തെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 54 ദിവസങ്ങളായി 3 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.95 ശതമാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...