India COVID Udpate : രാജ്യത്ത് 16,000ത്തിൽ അധികം കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, 733 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമാണ്. കഴിഞ്ഞ 23 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ്  പോസിറ്റിവിറ്റി നിരയ്ക്ക് 2 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Oct 28, 2021, 11:08 AM IST
  • രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമാണ്.
  • കഴിഞ്ഞ 23 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരയ്ക്ക് 2 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്.
  • അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനമാണ്.
  • കഴിഞ്ഞ 33 ആഴ്ചകളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്.
India COVID Udpate : രാജ്യത്ത് 16,000ത്തിൽ അധികം കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു, 733 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

India COVID Udpate : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 16,156 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 20 ശതമാനം വർധനവാണ്  രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് (India) കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,60,989 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Health Ministry) റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ 733 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു.

രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.03 ശതമാനമാണ്. കഴിഞ്ഞ 23 ദിവസങ്ങളായി പ്രതിദിന ടെസ്റ്റ്  പോസിറ്റിവിറ്റി നിരയ്ക്ക് 2 ശതമാനത്തിന് താഴെ തന്നെ തുടരുകയാണ്. അതേസമയം വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.22 ശതമാനമാണ്. കഴിഞ്ഞ 33 ആഴ്ചകളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിന് താഴെയാണ്.

ALSO READ : Kerala COVID Update : സംസ്ഥാനത്തെ കോവിഡ് കേസിൽ വർധനവ്, ഇന്ന് റിപ്പോർട്ട് ചെയ്തത് 9,000ത്തിൽ അധികം കേസുകൾ

അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് ഉയർന്ന തന്നെ തുടരുകയാണ്. നിലവിലെ രാജ്യത്തെ  കോവിഡ് രോഗമുക്തി നിരക്ക് 98.20 ശതമാനമാണ്. 2020 മാർച്ച് മാസം മുതലുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം  14,021 പേരാണ് കോവിഡ് രോഗമുക്തി നേടിയത് . ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,35,97,339 ആയി.

ALSO READ : COVAXIN രണ്ട് ഡോസ് എടുത്തവർക്ക് ഇനി ഒമാനിൽ ക്വാറന്റീൻ വേണ്ട

രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 9445 പേർക്കാണ്. മാത്രമല്ല 622 പേർ കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ കേരളത്തിൽ ആകെ  49,19,952 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇതുവരെ 29,355 പേർ രോഗബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്തു. നിലവിൽ കേരളത്തിൽ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 74,456 ആണ്.

ALSO READ : Covaxin | കൊവാക്സിൻ അനുമതി ഇനിയും വൈകും, കുടുതൽ വ്യക്തത വേണമെന്ന് WHO

അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ  കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് (Covid Vaccine Second Dose) സ്വീകരിക്കാൻ സമയപരിധി കഴിഞ്ഞിട്ടും  ഇനിയും വാക്‌സിൻ (Covid Vaccine) സ്വീകരിക്കാൻ 11 കോടി പേർ കൂടി ബാക്കിയുണ്ടെന്ന് റിപ്പോർട്ട്. ഇത്രയധികം പേർ കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് (Central Health Ministry) യോഗം വിളിച്ചിട്ടുണ്ട്.  രാജ്യത്തെ എല്ലാ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെയും യോഗമാണ് വിളിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News