ന്യൂഡല്‍ഹി: അങ്ങിനെ തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 91,702 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,92,74,823 ആയി. കേന്ദ്ര സർക്കാരിൻറെ കണക്കാണിത്.
മരണ സംഖ്യയിൽ വർധന ഉണ്ടായിട്ടുണ്ട് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,403 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 3,63,079 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 11,21,671 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
India reports 91,702 COVID19 cases, 1,34,580 discharges & 3,403 deaths in last 24 hrs, as per Health Ministry
Total cases: 2,92,74,823
Total discharges: 2,77,90,073
Death toll: 3,63,079
Active cases: 11,21,671Total vaccination: 24,60,85,649 pic.twitter.com/0wrWOFIe29
— ANI ANI June 11, 2021
ഇന്നലെ 1,34,580 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2,77,90,073 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 24,60,85,649 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ALSO READ: Lakshadweep: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം; ലക്ഷദ്വീപിൽ നിരാഹാര സമരം ആരംഭിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെ തന്നെയാണ് തുടരുന്നത്. ഇത് തന്നെ പ്രതീക്ഷ നൽകുന്ന കാര്യമാണ് അധികം താമസിക്കാതെ തന്നെ രാജ്യം സമ്പൂർണ കോവിഡ് മുക്തിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.