Afghanistan: സിസ്റ്റർ തെരേസയടക്കം 78 പേരെ കാബൂളില്‍ നിന്നും ഇന്ത്യയിലെത്തിച്ചു

രക്ഷാദൗത്യത്തിന്റെ ഭാഗമായി തജിക്കിസ്ഥാനില്‍നിന്നുള്ള വിമാനം ഡല്‍ഹിയിലെത്തി. മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത ഉള്‍പ്പെയുള്ള 78 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 12:44 PM IST
  • സിസ്റ്റർ തെരേസയടക്കം 78 പേർ ഡല്‍ഹിയിലെത്തിച്ചു.
  • കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് ഇവരെ എത്തിച്ചത്. \
  • ഗുരു ഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു.
  • അഫ്ഗാനിലെ ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനായി ഇന്ത്യക്ക്‌ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍.
Afghanistan: സിസ്റ്റർ തെരേസയടക്കം 78 പേരെ കാബൂളില്‍ നിന്നും ഇന്ത്യയിലെത്തിച്ചു

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ (Afghanistan) കാബൂളില്‍ നിന്ന് 78 പേരുമായി എയർ ഇന്ത്യ (Air India) വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി (Delhi International Airport). ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളി കന്യാസ്ത്രീ തെരേസ ക്രാസ്ത (Theresa Crasta) ഉള്‍പ്പെയുള്ളവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 22 പേര്‍ സിഖുകാരാണ്. കാബൂളില്‍ നിന്ന് താജികിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. 

ഗുരു ഗ്രന്ഥസാഹിബിന്റെ (Guru Granth Sahib) മൂന്ന് പകര്‍പ്പും വിമാനത്തിലുണ്ടായിരുന്നു. ഇത് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വി മുരളീധരന്‍ എന്നിവര്‍ വിമാനത്താവളത്തിൽ എത്തി. ഗുരുഗ്രന്ഥ സാഹിബ് കേന്ദ്രമന്ത്രിമാര്‍ പുറത്തെത്തിച്ചു. ഇന്ത്യയിലെത്തിയവരിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ (Sisters of Charity) എട്ട് അംഗങ്ങളുമുണ്ട്.

Also Read:  Afghanistan: അഫ്​ഗാനിസ്ഥാനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരികെയെത്തിച്ചു; രക്ഷാദൗത്യം തുടരുന്നു 

സിഖ് (Sikh) മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണ് ഗുരുഗ്രന്ഥ സാഹിബ്. ഗുരുനാനക്ക് തന്റെ ശിഷ്യന്മാർക്ക് പറഞ്ഞുകൊടുത്ത ദൈവഹിതം അനുസരിച്ചുള്ള ജീവിതചര്യയും പ്രാർഥനകളുമാണ് ഗുരുഗ്രന്ഥസാഹിബിന്റെ പ്രധാന ഉള്ളടക്കം. ഈ ഗ്രന്ഥത്തിൽ 1430 ഓളം പദ്യങ്ങൾ ഉണ്ട്. ദൈവനാമം വാഴ്‌ത്തുന്ന വാണി എന്നറിയപ്പെടുന്ന ശ്ലോകങ്ങളുടെ ഒരു വലിയ ശേഖരമാണ്‌ ഗുരു ഗ്രന്ഥ സാഹിബ്. 

മൂന്ന് ദിവസങ്ങളിലായി 536 പേരെയാണ് അഫ്​ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചത്. കാബൂളിൽ നിന്ന് നേരിട്ടും മറ്റ് രാജ്യങ്ങളിലൂടെയുമാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നത്. ഈ മാസം 17 മുതലാണ് കേന്ദ്ര സർക്കാർ അഫ്​ഗാനിസ്ഥാനിൽ നിന്ന് രക്ഷാദൗത്യം ആരംഭിച്ചത്. അതേസമയം രക്ഷാദൗത്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാർ സ‌ർവ്വകക്ഷി യോ​ഗം വ്യാഴാഴ്ച വിളിച്ചിട്ടുണ്ട്. 

Also Read: Kabul വിമാനത്താവളത്തിലെ കുഴപ്പങ്ങൾക്ക് ഉത്തരവാദി യുഎസ് ആണെന്ന് Taliban

അഫ്ഗാനിസ്താനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രം​ഗത്തെത്തി. യു.എസ്, യു.കെ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ആറ് രാജ്യങ്ങളും അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും.

പിന്നീട് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഡല്‍ഹിയിലെത്തിക്കും. ഇതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നുമാണ് ഇന്ത്യയുടെ പ്രതീക്ഷ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News