PM-CARES Fund:ബോളിവുഡ് താരങ്ങള്‍ നല്‍കുന്ന സംഭാവനകള്‍ക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍  പൊതുജന സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍  ആരംഭിച്ചിരിക്കുന്ന PM-CARES Fundലേയ്ക്ക് സിനിമാ താരങ്ങള്‍  നല്‍കുന്ന സംഭാവനകള്‍ക്ക്  നന്ദിയറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി...

Last Updated : Apr 1, 2020, 04:18 PM IST
PM-CARES Fund:ബോളിവുഡ് താരങ്ങള്‍  നല്‍കുന്ന സംഭാവനകള്‍ക്ക്  നന്ദിയറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:  കൊറോണ വൈറസ് വിതച്ച പ്രതിസന്ധിയില്‍  പൊതുജന സഹകരണം അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍  ആരംഭിച്ചിരിക്കുന്ന PM-CARES Fundലേയ്ക്ക് സിനിമാ താരങ്ങള്‍  നല്‍കുന്ന സംഭാവനകള്‍ക്ക്  നന്ദിയറിയിച്ച്  പ്രധാനമന്ത്രി നരേന്ദ്രമോദി...

'രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ  ഇന്ത്യയിലെ സിനിമാ താരങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ജനങ്ങളില്‍  അവബോധം വളർത്തുന്നതിലും PM-CARES Fundലേക്ക് സംഭാവന ചെയ്യുന്നതിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു',  പ്രധാനമന്ത്രി  ട്വീറ്റ റില്‍ കുറിച്ചു. ഒപ്പം ബോളിവുഡ് താരങ്ങളായ നാനാ  പടെക്കർ, അജയ്   ദേവഗണ്‍ ,  കാര്‍ത്തിക്  ആര്യന്‍ , ശില്പാഷെട്ടി തുടങ്ങിയ താരങ്ങള്‍ക്ക് അദ്ദേഹം  പ്രത്യേകം നന്ദിയറിയിച്ചു.

 
കൊറോണ വൈറസിനെതിരേ നടത്തുന്ന പ്രതിരോധ യുദ്ധത്തിൽ ഇതുവരെ സിനിമാ ലോകത്തുനിന്നും വലിയ പിന്തുണയാണ്  ലഭിക്കുന്നത്. നിരവധി താരങ്ങളാണ് PM-CARES Fundലേയ്ക്ക്  സംഭാവന നല്‍കിയിരിക്കുന്നത്
അതേസമയം,  ബോളിവുഡ് താര൦ അക്ഷയ് കുമാര്‍ 25 കോടി രൂപ  PM-CARES Fundലേയ്ക്ക്  സംഭാവന നല്‍കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

കഴിഞ്ഞ 29നാണ്   PM-CARES Fund എന്ന പേരില്‍  കൊറോണ വൈറസ് പ്രതിരോധത്തിനായി കേന്ദ്ര സര്‍ക്കാ ര്‍ ഫണ്ട്  രൂപീകരിക്കുന്നത്.   ഫണ്ടിലേയ്ക്ക് ഏവരുടേയും സഹകരണം അഭ്യർത്ഥിച്ച പ്രധാനമന്ത്രി,  പൊതുജനങ്ങളുടെ സഹകരണം ആരോഗ്യകരമായ ഇന്ത്യയെ സൃഷ്ടിക്കാന്‍ ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.

Trending News