ആഡിസ് അബബാ: രാഷ്ട്രപതി റാം നാഥ് കോവിന്ദ് എത്യോപ്യയിലുള്ള ഇന്ത്യന്‍ വംശജരെ അഭിനന്ദിച്ചു. എത്യോപ്യയില്‍ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിലും രാഷ്ട്രനിര്‍മ്മിതിയിലും ഇന്ത്യക്കാര്‍ നല്കിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. ഇന്ന് രാവിലെ ആഡിസ് അബബായില് ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്തു സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
രാഷ്ട്രപതി റാം നാഥ് കോവിന്ദ് തന്റെ പ്രഥമ വിദേശ പര്യടനത്തിന്റെ രണ്ടാം ചരണത്തിലാണ് എത്യോപ്യയില്‍ എത്തിയത്. ഇതോടെ എത്യോപ്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ രാഷ്ട്രപതിയായി അദ്ദേഹം. 45 വര്‍ഷങ്ങള്‍ക്കു മുന്‍പ് 1972 ല്‍ അന്നത്തെ രാഷ്ട്രപതിയായിരുന്ന വി വി ഗിരിയായിരുന്നു ഇതിനു മുന്‍പ് എത്യോപ്യ സന്ദര്‍ശിച്ച ഇന്ത്യന്‍ രാഷ്ട്രപതി.
ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത വേളയില്‍ ആയുര്‍വേദത്തിനും യോഗയ്ക്കും ഇന്ത്യന്‍ വംശജര്‍ നല്കിയ പ്രചാരത്തെയും അദ്ദേഹം പ്രശംസിച്ചു.
അദ്ദേഹത്തിന്റെ സന്ദര്‍ശനവേളയില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവും.
ഇന്നലെ അദ്ദേഹം ജിബൂട്ടി സന്ദര്‍ശിച്ചിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദും ജിബൂട്ടിയൻ പ്രസിഡന്റ് ഒമർ ഗുല്ലെയും പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടത്തിയ കൂടിക്കാഴ്ചയില്‍ തീരസംരക്ഷണം, പാരന്പര്യേതര ഊർജം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിൽ ഒപ്പുവച്ചു.
Djibouti: President Ram Nath Kovind accorded ceremonial reception by President of Djibouti Omar Guelleh at Presidential Palace. pic.twitter.com/9bFjdksHeI
— ANI (@ANI) October 4, 2017