ന്യൂഡൽഹി: Independence Day 2022: രാജ്യം ഇന്ന് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ. 76 മത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ രാവിലെ 7.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. സ്വതന്ത്ര ഇന്ത്യയുടെ വജ്ര ജൂബിലി വാര്‍ഷിക ദിനം കൂടിയാണിന്ന്. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് സ്വീകരിച്ചത്. രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയ്ക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തിന്റെ ഐതിഹാസിക ദിനമാണ് ഇതെന്ന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി പറഞ്ഞു. ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
Delhi | PM Narendra Modi hoists the National Flag at Red Fort on the 76th Independence Day pic.twitter.com/3tzFBvWuOe
— ANI (@ANI) August 15, 2022
ഒപ്പം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ അനുസ്മരിക്കാനും മോദി മറന്നില്ല. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ച പ്രധാനമന്ത്രി മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, അംബേദ്കര്‍, സവര്‍ക്കര്‍, എന്നിവരുടെ പേരെടുത്ത് പരാമര്‍ശിച്ചു. രാജ്യം പുതിയ ദിശയിലേക്കാണെന്നും പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും പറഞ്ഞ പ്രധാനമന്ത്രി സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു. ചെങ്കോട്ടയിൽ ഇത് തുടർച്ചയായ ഒൻപതാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണത്തെ വിറപ്പിച്ച സ്വാതന്ത്ര്യ സമര സേനാനികൾക്ക് രാജ്യം നന്ദി പറയുന്നുവെന്നും അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു.
#WATCH Live: Prime Minister Narendra Modi addresses the nation from the ramparts of the Red Fort on #IndependenceDay (Source: DD National)
— ANI (@ANI) August 15, 2022
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ട വൻ സുരക്ഷാ വലയത്തിലാണ്. ചെങ്കോട്ടയിൽ 10,000 പൊലീസുകാരെയാണ്
കാവലൈനായി ഒരുക്കിയിരിക്കുന്നത്. ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്. കൊറോണ മുന്നണി പോരാളികളും മോർച്ചറി ജീവനക്കാരും അടക്കം 7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിന ചടങ്ങിന് എത്തിയത്.
India at 75: PM Modi pays tribute to Mahatma Gandhi at Rajghat
Read @ANI Story | https://t.co/02Z5RsYpPm#IndiaAt75 #PMModi #MahatmaGandhi #Rajghat pic.twitter.com/sotM6ojhLH
— ANI Digital (@ani_digital) August 15, 2022
ഭീകരവാദം പലവട്ടം വെല്ലുവിളി ഉയര്‍ത്തിയിട്ടും ഇന്ത്യ മുന്നോട്ടുതന്നെ പോവുകയാണെന്ന് പറഞ്ഞ മോദി വേദനയോടെയാണ് ഇന്ത്യ വിഭജനകാലം പിന്നിട്ടതെന്നും പറഞ്ഞു. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ് അതാണ് നമ്മുടെ കരുത്ത്. 91 കോടി വോട്ടര്‍മാരും നമ്മുടെ അഭിമാനമാണെന്നും 75 വയസ്സിലേക്കുള്ള ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല ഉയര്‍ച്ചയും താഴ്ച്ചയും കണ്ടാണ് നമ്മള്‍ മുന്നോട്ട് പോയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
India is the mother of democracy. India has proved that it has a precious ability, and faced many challenges during its journey of 75 years: PM Modi at Red Fort#IndiaAt75 pic.twitter.com/qBxb43XDYs
— ANI (@ANI) August 15, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...