New Delhi : രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. പതാക ഉയർത്തിയ ശേഷം അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കാൻ ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി പതാക ഉയർത്തിയ ശേഷം Mi-17 1V ഹെലികോപ്ടറുകളാകും സ്ഥലത്ത് പുഷ്പവൃഷ്‌ടി നടത്തി.
I convey my greetings on this special occasion of Independence Day. This is a day to remember our great freedom fighters: PM Modi at Red Fort pic.twitter.com/U918TaIO4D
— ANI (@ANI) August 15, 2021
പ്രധാനമന്ത്രിയായി അദ്ദേഹത്തിന്റെ എട്ടാമത്തെ സ്വാതന്ത്ര്യ ദിന പ്രസംഗം ആണ് ഇത്. ഇന്ന് പല പ്രധാന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികൾക്ക് അദ്ദേഹം ആദരവും അറിയിച്ചു. ഒളിംപിക്സിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് ചടങ്ങിൽ പ്രത്യേക ക്ഷണം ഉണ്ടായിരുന്നു.
ALSO READ: 75 മത് സ്വാതന്ത്ര്യദിനത്തിൽ ആശംസകൾ നേർന്ന് പ്രധാന മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ഒളിമ്പിക്സ് മെഡലുകൾ നേടിയ കായിക താരങ്ങളെ അഭിസംഭോധനയിൽ അഭിനന്ദിച്ചു. ഏകദേശം 240 ഒളിമ്പ്യൻമാർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സപ്പോർട്ട് സ്റ്റാഫ്, സ്പോർട്സ് ഫെഡറേഷൻ ഉദ്യോഗസ്ഥർ എന്നിവരെയും ചടങ്ങിന് ക്ഷണിച്ചിരുന്നു.
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തിൽ ആസാദി ക അമൃതോത്സവ് എന്ന പേരിൽ നിരവധി പരിപാടികൾ ഒരുക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. 75–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി റാം നാഥ് കോവിന്ദ് കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു.
പ്രധാന മന്ത്രി നരേന്ദ്ര മോഡി രാവിലെ തന്നെ ഏവർക്കും സ്വതന്ത്ര ദിനാശംസകൾ അറിയിച്ചിരുന്നു.സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ "ആസാദി കാ അമൃത് മഹോത്സവ്" എന്ന പേരിൽ നടത്തുന്ന പരിപാടികൾ രാജ്യത്തെ ഒരോ പൗരനും ഊർജ്ജം പകർ ന്ന് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA