New Delhi : ഇന്ന് രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനം. കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ വളരെ മിതമായ സ്വാതന്ത്ര്യദിന പരിപാടികളാണ് ഈ വർഷവും ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് ചെങ്കോട്ടയിൽ പതാക ഉയർത്തുന്ന പ്രധാനമന്ത്രി, ഇന്ത്യയുടെ ഒളിംപിക് താരങ്ങളെ സ്വീകരിക്കും.
ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി പതാക ഉയർത്തുമ്പോൾ Mi-17 1V ഹെലികോപ്ടറുകളാകും സ്ഥലത്ത് പുഷ്പവര്‍ഷം നടത്തുക.അതിന് ശേഷം രാവിലെ 7.30 - ഓടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. 75 മത് സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാജ്യതലസ്ഥാനത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആന്റി ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും വിന്യസിപ്പിച്ചിട്ടുണ്ടെന്ന് ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ മെഡലുകൾ നേടിയ 32 കായികതാരങ്ങൾ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (SAI) രണ്ട് ഉദ്യോഗസ്ഥർ എന്നിവരെ ഞായറാഴ്ച ചെങ്കോട്ടയിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ALSO READ: Independence Day 2021: മുഖ്യമന്ത്രി നാളെ സെൻട്രൽ സ്റ്റേഡിയത്തിൽ പതാക ഉയർത്തും
ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ റെക്കോർഡ് നേട്ടം നേടി ചരിത്ര സൃഷ്ടിച്ച് സ്വർണ്ണ മെഡൽ നേടിയ താരം താരം നീരജ് ചോപ്രയെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ നീരജ് ചടങ്ങിന് എത്താനുള്ള സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരം കടുത്ത പനിയെ തുടർന്ന് ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്.
രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര്യദിനത്തിൽ ആസാദി ക അമൃതോത്സവ് എന്ന പേരിൽ നിരവധി പരിപാടികൾ ഒരുക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. 75–ാം സ്വാതന്ത്ര്യദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത രാഷ്ട്രപതി റാം നാഥ് കോവിന്ദ് കോവിഡ് മഹാമാരിയിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA