Lucknow: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കൗമാരക്കാരന് വിചിത്രമായ ശിക്ഷ വിധിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡ്..!! 15 ദിവസം ഗോശാല വൃത്തിയാക്കുക എന്നതാണ് ശിക്ഷ.
ഉത്തർപ്രദേശിലെ ബദായുവില്‍ നിന്നുള്ള കൗമാരക്കാരക്കാരനാണ് പ്രതി. മുഖ്യമന്ത്രിയ്ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് 15 ദിവസം ഗോശാലയിൽ സേവനം ചെയ്യാനും 15 ദിവസം ഗ്രാമത്തിലെ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കാനുമാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ശിക്ഷ നല്‍കിയത്. ഈ ശിക്ഷ പ്രതിയ്ക്ക് സേവനം ചെയ്യാനുള്ള അവബോധം ഉണ്ടാക്കുമെന്നാണ് ബോര്‍ഡിന്‍റെ വിലയിരുത്തല്‍. കൂടാതെ, 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Also Read: Ajmer Shrine: അജ്മീർ ഷെരീഫ് ദർഗയിലും സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ രംഗത്ത്
കഴിഞ്ഞ ജനുവരിയിലാണ് സംഭവം നടക്കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരന്‍റെ മൊബൈലിൽനിന്നാണ് സന്ദേശം പങ്കുവയ്ക്കപ്പെട്ടത് എന്ന് കണ്ടെത്തി. യോഗിയുടെ എഡിറ്റ് ചെയ്ത ആക്ഷേപകരമായ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിയ്ക്കുകയും ഒരിയ്ക്കലും ആവര്‍ത്തിക്കില്ല എന്ന ഉറപ്പ് നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രതിയുടെ ഭാവികൂടി കണക്കിലെടുത്താണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഈ ശിക്ഷ വിധിച്ചത്.
കൗമാരക്കാരന്‍ മൊബൈലിൽ മുഖ്യമന്ത്രിയ്ക്കെതിരെ അപകീര്‍ത്തിപരമായ പോസ്റ്റ് ഇട്ടെന്നും അതുകൊണ്ടാണ് ശിക്ഷ വിധിക്കപ്പെട്ടതെന്നും എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് നല്‍കിയ ശിക്ഷ ശ്ലാഘനീയമാണെന്നും പ്രതിയുടെ അഭിഭാഷകന്‍ ജവഹർ സിംഗ് യാദവ് പറയുന്നു.
അതേസമയം, മൊബൈൽ ചാർജ് ചെയ്യാൻ വച്ച സമയത്ത് മറ്റാരോ ചെയ്തതാണെന്നും കൗമാരക്കാരന് ഇതില്‍ യാതൊരു പങ്കുമില്ല എന്നുമാണ് മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...