New Delhi: യാസ് ചുഴലിക്കാറ്റിനെ (Cyclone Yaas) ഐ എം ഡി (IMD) അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെയാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റായി മാറുന്ന ന്യുനമര്ദം ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് ഐഎംഡി അറിയിച്ചിരിക്കുന്നത്.
IMD has put #CycloneYaas under very severe cyclone category. NDRF has committed a total of 75 teams for the rescue operation. Out of 75 teams, 59 will be deployed on ground and 16 will be placed on standby: SN Pradhan, DG, NDRF pic.twitter.com/EdN66PN5rZ
— ANI (@ANI) May 23, 2021
യാസ് ചുഴലിക്കാറ്റ് ബംഗാളിലും (West Bengal) ഒഡിഷയിലെ ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുസംസ്ഥാനങ്ങളിലെയും മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉന്നതതല ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പങ്കെടുത്തു.
ALSO READ: Cyclone Yaas : ബംഗാൾ ഉൾക്കടലിൽ 22 ഓടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ കനത്ത മഴ
ചുഴലിക്കാറ്റിന്റെ (Cyclone) വേഗത ഒരു മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 26 ഓടെ കാറ്റിന്റെ വേഗത്തെ ഒരു മണിക്കൂറിൽ 110 കിലോമീറ്ററുകൾ വരെയായി മാറും. പിന്നീട് ഒഡിഷ തീരങ്ങളിലേക്ക് എത്തുന്ന കാറ്റിന്റെ വേഗത വൈകുന്നേരം വരെ ഉയരാൻ സാധ്യതയുണ്ട്.
ALSO READ: Tauktae cyclone: ഗുജറാത്തില്‍ 45 മരണം, 1000 കോടി രൂപ ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ച് കേന്ദ്രം
രാജ്യത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ നാശം വിതച്ച് ടൗട്ടേ ചുഴലിക്കാറ്റ് കടന്ന് പോയതിന് പിന്നാലെയാണ് യാസ് ചുഴലിക്കാറ്റ് കിഴക്കൻ തീരത്തോട് അടുക്കുന്നത്. തിങ്കളാഴ്ച യാസ് ചുഴലിക്കാറ്റ് (Cyclone Yaas) കരതൊട്ടേക്കുമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി.
ALSO READ: Cyclone Yaas: യാസ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത
ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ അധികൃതരോട് മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. ഒഡീഷയിലെ 30 ജില്ലകളിലെ 14 എണ്ണത്തിലും അതീവ ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. ഒഡീഷ സർക്കാർ ഇന്ത്യൻ നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA