ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും: Delhi HC

കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണ കൂടത്തിലെ ഏത് ഉദ്യോഗസ്ഥനാണ് ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നതെന്നും ചോദിച്ച കോടതി രാജ്യത്ത് കൊവിഡ് (Covid) തരംഗമല്ല സുനാമിയാണെന്നും പറഞ്ഞു. രാജ്യത്ത് പ്രതിദിന കൊവിഡ് വർദ്ധന കുതിച്ചുകൊണ്ടിരിക്കുയാണ്.   

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 04:38 PM IST
  • ഓക്സിജൻ പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി
  • ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നത് ആരായാലും അവരെ തൂക്കിക്കൊല്ലുമെന്ന് ഡൽഹി ഹൈക്കോടതി.
  • ഡൽഹിയിലെ മഹാരാജ അഗ്രസെൻ ആശുപത്രിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.
ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും: Delhi HC

ന്യുഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഡൽഹിയിൽ ഉണ്ടായ ഓക്സിജൻ പ്രതിസന്ധിയിൽ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നത് ആരായാലും അവരെ വെറുതെ വിടില്ലയെന്നും തൂക്കിക്കൊല്ലുമെന്നും കോടതി മുന്നറിയിപ്പ് നൽകി. 

കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണ കൂടത്തിലെ ഏത് ഉദ്യോഗസ്ഥനാണ് ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നതെന്നും ചോദിച്ച കോടതി രാജ്യത്ത് കൊവിഡ് (Covid) തരംഗമല്ല സുനാമിയാണെന്നും പറഞ്ഞു. രാജ്യത്ത് പ്രതിദിന കൊവിഡ് വർദ്ധന കുതിച്ചുകൊണ്ടിരിക്കുയാണ്. 

Also Read: Johnson & Johnson ന്റെ കോവിഡ് വാക്‌സിൻ വീണ്ടും ഉപയോഗിക്കാൻ അമേരിക്ക അനുമതി നൽകി

ഡൽഹിയിലെ മഹാരാജ അഗ്രസെൻ ആശുപത്രിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമർശം.   കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് കാണിച്ച് ആശുപത്രി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് വിപിൻ സംഖി, ജസ്റ്റിസ് രേഖ പള്ളി എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

കേസ് പരിഗണിച്ച കോടതി ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്ന ഒരാളുടെ പേര് പറയാനും അയാളെ തൂക്കിലേറ്റുമെന്നും സർക്കാരിനോട് പറഞ്ഞു.  മാത്രമല്ല വിഷയത്തിൽ ഉത്തരവാദികളായ ആരേയും വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടത്തിലെ ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

480 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനം തകരുമെന്ന് ഡ‍ൽഹി സർക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ഇത് കണ്ടതാണെന്നും ഇനി സംഭവിക്കുക വലിയ ദുരന്തമാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.  കൂടാതെ ഇന്നലെ 297 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടത്തിഉയേ അറിയിച്ചിട്ടുണ്ട്.  

Also Read: Dates Benefits: രക്തക്കുറവ് പരിഹരിക്കണമോ, എന്നാൽ ദിനവും രണ്ട് ഈന്തപ്പഴം കഴിക്കൂ! 

ഡൽഹിക്ക് എപ്പോഴാണ് 480 മെട്രിക് ടൺ ഓക്സിജൻ ലഭിക്കുക എന്ന് കേന്ദ്രത്തോട് ഹൈക്കോടതി ആരാഞ്ഞു. മാത്രമല്ല ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാകില്ലെന്നും ഹൈക്കോടത്തി ചൂണ്ടിക്കാട്ടി.  ഇതിൽ നാം ശ്രദ്ധിക്കേണ്ട കര്യം രണ്ടാം തരംഗം ഇപ്പോഴും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടില്ലയെന്നതാണെന്നും മെയ് പകുതിയോടെ കൊവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കരുതുന്നതെന്നും പറഞ്ഞ കോടതി ഇതിനെ നേരിടാൻ എന്ത് തയ്യാറെടുപ്പാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും ചോദിച്ചു.  

ഇക്കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ വിമർശനങ്ങളാണ് ഡൽഹിയിലെ ഓക്സിജൻ അപര്യാപ്തതയിൽ കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടെ ബുധനാഴ്ച രാത്രി എട്ടിന് പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ്

Trending News