യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഐസിഐസിഐ ബാങ്കിൻറെ അക്കൗണ്ട്

യുകെയിലെ എല്ലാ വിദ്യാർത്ഥികളുടെയും ബാങ്കിംഗ് ആവശ്യകതകൾക്കായാണ്  ഡിസൈൻ ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 06:57 PM IST
  • ലോകത്തെവിടെയും ഉപയോഗിക്കാവുന്ന VISA ഡെബിറ്റ് കാർഡും അക്കൗണ്ടിന് ലഭിക്കും
  • ഇന്ത്യയിലെ ഒരു സേവിംഗ് അക്കൗണ്ടിന് തുല്യമാണ് ഈ അക്കൗണ്ട്
  • ബാങ്ക് സന്ദർശിക്കാതെ ഓൺലൈനായോ ഐസിഐസിഐ ബാങ്ക് യുകെ ഐമൊബൈൽ ആപ്പ് വഴിയോ അക്കൗണ്ട് തുറക്കാം
യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഐസിഐസിഐ ബാങ്കിൻറെ അക്കൗണ്ട്

ICICI Bank HomeVantage Current Account: യുകെയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഐസിഐസിഐ ബാങ്ക് യുകെ പിഎൽസി ഒരു ബാങ്ക് അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നു, ' HomeVantage കറന്റ് അക്കൗണ്ട് ' ( HVCA ) എന്ന് പേരിട്ടിരിക്കുന്ന ഇത് യുകെയിലെ എല്ലാ വിദ്യാർത്ഥികളുടെയും ബാങ്കിംഗ് ആവശ്യകതകൾക്കായാണ്  ഡിസൈൻ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെയും ഉപയോഗിക്കാവുന്ന VISA ഡെബിറ്റ് കാർഡും അക്കൗണ്ടിന് ലഭിക്കും. ഇന്ത്യയിലെ ഒരു സേവിംഗ് അക്കൗണ്ടിന് തുല്യമാണ് ഈ അക്കൗണ്ട്. ബാങ്ക് സന്ദർശിക്കാതെ തന്നെ ഒരാൾക്ക് ഓൺലൈനായോ ഐസിഐസിഐ ബാങ്ക് യുകെ ഐമൊബൈൽ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ട് തുറക്കാം

അക്കൗണ്ട് തുടങ്ങിയ ശേഷം അവർക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവ സജീവമാക്കാം. മുൻഗണന അനുസരിച്ച്, ഫിസിക്കൽ ഡെബിറ്റ് കാർഡ് അവരുടെ ഇന്ത്യയിലെയോ യുകെയിലെയോ വിലാസത്തിലേക്ക് ഡെലിവർ ചെയ്യുന്നു

ഇന്ത്യയിൽ ആയിരിക്കുമ്പോൾ തന്നെ യുകെ ഡിജിറ്റൽ ബാങ്ക്  അക്കൗണ്ട് തുറക്കുന്നതിനുള്ള സൗകര്യമുണ്ടാവും. 'HomeVantage Current Account' ഉം VISA ഡെബിറ്റ് കാർഡും യുകെയിലെ വിദ്യാർഥികളുടെ ദൈനംദിന ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു. ഇന്ത്യയിലെ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഐസിഐസിഐ ബാങ്കുമായി ദൃഢമായ ബന്ധമുണ്ട്. വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുമ്പോൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു-ഐസിഐസിഐ ബാങ്ക് യുകെ പിഎൽസിയുടെ റീട്ടെയിൽ ബാങ്കിംഗ് മേധാവി പ്രതാപ് സിംഗ്  പറയുന്നു 

ഹോംവാന്റേജ് കറന്റ് അക്കൗണ്ട് സവിശേഷതകൾ

ഇത് പൂർണ്ണമായും ഒരു ഡിജിറ്റൽ പ്രക്രിയയാണ്.
ഇത് 24X7 ലഭ്യമാണ്
സൗജന്യ ഡെബിറ്റ് കാർഡ്: അവരുടെ മുൻഗണന അനുസരിച്ച്, ഫിസിക്കൽ ഡെബിറ്റ് കാർഡ് അവരുടെ ഇന്ത്യയിലോ യുകെയിലോ ഉള്ള വിലാസത്തിൽ എത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News