ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷന്റെ (ഐബിപിഎസ്) ആർആർബി റിക്രൂട്ട്‌മെന്റ് (ഐബിപിഎസ് ആർആർബി റിക്രൂട്ട്‌മെൻറിന് അപേക്ഷിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രം. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റായ ibps.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം.
ജൂൺ 7 മുതലാണ് അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചത്. 8,000-ത്തിലധികം ഒഴിവുകളാണ് വിവിധ തസ്തികകളിലായുള്ളത്.ജൂൺ 27 ആണ് ഈ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള അവസാന തീയതി.റിക്രൂട്ട്‌മെന്റിനുള്ള പ്രീ-എക്‌സാം പരിശീലനം ജൂലൈ 18 മുതൽ ജൂലൈ 23 വരെ നടത്തും.
ALSO READ: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ഓഗസ്റ്റിലാണ് ഐബിപിഎസിൻറെ പ്രാഥമിക പരീക്ഷ. ജനറൽ വിഭാഗത്തിൽ ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 850 രൂപയും എസ്‌സി-എസ്‌ടി ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫീസായി 175 രൂപയും അടയ്‌ക്കണം. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, വെബ്സൈറ്റ് സന്ദർശിക്കുക
Read Also: സരിത എസ് നായർക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബാലഭാസ്കറിന്റെ അച്ഛൻ ഉണ്ണി
IBPS RRB റിക്രൂട്ട്‌മെന്റ് 2022 ഘട്ടം 1 -ഉദ്യോഗാർത്ഥികൾ IBPS-ന്റെ ഔദ്യോഗിക വെബ്സൈറ്റ് ibps.in സന്ദർശിക്കുക.
ഘട്ടം 2- ഹോംപേജിന്റെ ഇടതുവശത്ത് RRB ലിങ്ക് ലഭ്യമാകും.
ഘട്ടം 3- IBPS RRB-യുടെ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ പൂരിപ്പിക്കുക.
ഘട്ടം 4- ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
ഘട്ടം 5- ഫോം പൂരിപ്പിച്ച ശേഷം, സബ്മിറ്റ് നൽകുക
ഘട്ടം 6- അപേക്ഷ പൂർത്തിയാക്കിയ ശേഷം ആപ്ലിക്കേഷന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...