Suicide: ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

Crime News: ഇവർ താമസിക്കുന്നതിന്റെ അടുത്തു തന്നെയാണ് രൻജീതിന്റെ കുടുംബവും താമസിച്ചിരുന്നത്.  കുറച്ചു നാളുകളായി ദമ്പതികൾ തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 03:59 PM IST
  • ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു
  • രൻജീത് രാജേഷ് ദേവേന്ദ്ര ആണ് ആത്മഹത്യ ചെയ്തത്
  • മുംബൈയിലെ വഡാന ടിടി ഏരിയയിൽ അംബേദ്കർ നഗറിലാണ് സംഭവം
Suicide: ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തു

മുംബൈ∙ വഴക്കിനിടെ അടിയേറ്റു ബോധംകെട്ടു കിടന്ന ഭാര്യ മരിച്ചെന്നു കരുതി ഭർത്താവ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. കുറിയർ കമ്പനി ഡെലിവറി ഏജന്റായ രൻജീത് രാജേഷ് ദേവേന്ദ്ര ആണ് ആത്മഹത്യ ചെയ്തത്.  മുംബൈയിലെ വഡാന ടിടി ഏരിയയിൽ അംബേദ്കർ നഗറിലാണ് ഭാര്യ അഭിരാമിക്കൊപ്പം രൻജീത് താമസിച്ചിരുന്നത്.

Also Read: കൊച്ചിയിൽ അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ച നിലയിൽ

ഇവർ താമസിക്കുന്നതിന്റെ അടുത്തു തന്നെയാണ് രൻജീതിന്റെ കുടുംബവും താമസിച്ചിരുന്നത്.  കുറച്ചു നാളുകളായി ദമ്പതികൾ തമ്മിൽ ഇപ്പോഴും പ്രശ്നങ്ങളായിരുന്നു. ഇതിന്റെ ഫലമായി രൻജീത് കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരവും ദമ്പതികൾ തമ്മിൽ വഴക്കുണ്ടാകുകയും, വഴക്ക് ഒടുവിൽ തല്ലിൽ കലാശിക്കുകയുമായിരുന്നു.  രൻജീത് അഭിരാമിയെ തല്ലിയപ്പോൾ അവർ താഴെ വീഴുകയും. ഒത്തിരി വിളിച്ചിട്ടും എഴുന്നേറ്റുമില്ല. ഇതോടെ ഭാര്യ മരിച്ചെന്നു കരുതി ഇയാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.

Also Read: ബുധൻ നേർരേഖയിലേക്ക്; സെപ്റ്റംബർ 16 മുതൽ ഇവർക്ക് ലഭിക്കും ആഡംബര ജീവിതവും വൻ പുരോഗതിയും!

പിന്നീട് അഭിരാമിക്ക് ബോധം വന്നപ്പോൾ കണ്ടത് രൻജീത് സീലിങ്ങിൽ തൂങ്ങിക്കിടക്കുന്നതാണ്. ഉടൻതന്നെ രൻജീതിന്റെ മാതാപിതാക്കളെ അറിയിച്ച് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രൻജീത് തല്ലിയതിനെത്തുടർന്ന് ബോധം പോയെന്നും പിന്നീടു നോക്കുമ്പോൾ തൂങ്ങിനിൽക്കുന്നതാണ് കണ്ടതെന്നുമാണ് ഭാര്യ അഭിരാമിയുടെ മൊഴി. പ്രാഥമികമായി അന്വേഷണത്തിൽ മറ്റിടപെടലുകൾ ഒന്നും കാണുന്നില്ലയെങ്കിലും അന്വേഷണം തുടരുന്നുണ്ടെന്ന് വഡാല ടിടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ധ്യാനേശ്വർ അർഗാഡെ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News