Covid India Update: കോവിഡ് വ്യാപനം തീവ്രം, 24 മണിക്കൂറിനുള്ളിൽ 5,000 ലധികം പുതിയ കേസുകൾ

Covid India Update:  കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5,000 ലധികമാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 6, 2023, 10:40 AM IST
  • കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5,000 ലധികമാണ്.
Covid India Update: കോവിഡ് വ്യാപനം തീവ്രം, 24 മണിക്കൂറിനുള്ളിൽ 5,000 ലധികം പുതിയ കേസുകൾ

India Covid Update: രാജ്യത്ത് കൊറോണ വ്യാപനം കൂടുതല്‍ തീവ്രമാകുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവുമൊടുവില്‍ പുറത്തുവിട്ട കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം തുടക്കം മുതല്‍  പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരത്തിൽ അധികമാണ്.

Also Read:  Shani Dev Favourite Zodiac Sign: ശനി ദേവനുണ്ട് ചില പ്രിയപ്പെട്ട രാശികള്‍, എപ്പോഴും കൃപ വര്‍ഷിക്കും!!

 

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5,000 ലധികമാണ്. ഇതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം  25,587 ആയി. 15 മരണങ്ങളോടെ മരണസംഖ്യ 5,30,916 ആയി ഉയർന്നു.  ബുധനാഴ്ച, അതായത് ഒരു ദിവസം മുമ്പ്, ഇന്ത്യയിൽ 4,435 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 163 ദിവസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കുതിപ്പ് ആണ് ഇത്. 

Also Read:  Hair Fall Treatment: മുടി കൊഴിച്ചില്‍? ഈ മാന്ത്രിക എണ്ണ മതി, തലമുടി പനങ്കുല പോലെ വളരും!! 

അടുത്തിടെ 1 5 മരണങ്ങളാണ്  കൊറോണ മൂലം ഉണ്ടായത്.  മഹാരാഷ്ട്രയിലും കേരളത്തിലും നാല് മരണം വീതം റിപ്പോർട്ട് ചെയ്തു, അതേസമയം, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, കർണാടക, പുതുച്ചേരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ഇന്ത്യയിൽ കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.  
അതേസമയം, വര്‍ദ്ധിക്കുന്ന കൊറോണ കേസുകള്‍ കണക്കിലെടുത്ത് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. അതനുസരിച്ച് "ശ്വസിക്കാൻ ബുദ്ധിമുട്ട്, ഉയർന്ന ഗ്രേഡ് പനി / കഠിനമായ ചുമ, പ്രത്യേകിച്ച് 5 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ഉയർന്ന അപകടസാധ്യതയുള്ള ഏതെങ്കിലും രോഗങ്ങള്‍ ഉള്ളവര്‍ എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടണമെന്നും മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.  

അതേസമയം, കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഇതിനോടകം മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സർക്കാരുകൾ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിയ്ക്കുന്നത്.  അതേസമയം, ഡല്‍ഹിയിലും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News