Himachal Pradesh: ഹിമാചലിന്‍റെ 15-ാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു

Himachal Pradesh: തിരഞ്ഞെടുപ്പ് സമയത്ത്, മുഖ്യമന്ത്രി പദത്തിലേയ്ക്ക്  പ്രതിഭ സിംഗിന്‍റെ പേരാണ് ഉയര്‍ന്നു കേട്ടത്. എന്നാല്‍, അവസാന  നിമിഷം കോണ്‍ഗ്രസ്‌ നടത്തിയ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 02:58 PM IST
  • ആരുടേയെങ്കിലും മകനോ മകളോ അല്ലാത്തതിനാല്‍ പദവികളൊന്നും അയാള്‍ക്ക് ലഭിക്കില്ല എന്ന് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പരാമര്‍ശി ച്ചുകൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു.
Himachal Pradesh: ഹിമാചലിന്‍റെ  15-ാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു

Shimla: ഹിമാചൽ പ്രദേശില്‍  കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ അധികാരമേറ്റു. ഹിമാചലിന്‍റെ   15- ാമത് മുഖ്യമന്ത്രിയായി സുഖ്‌വീന്ദർ സിംഗ് സുഖു സത്യപ്രതിജ്ഞ ചെയ്തു.  ഉപ മുഖ്യമന്ത്രിയായി മുന്‍ സര്‍ക്കാരില്‍ പ്രതിപക്ഷ നേതാവായിരുന്ന  മുകേഷ് അഗ്നിഹോത്രിയും സത്യപ്രതിജ്ഞ ചെയ്തു.

ഷിംലയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പാർട്ടിയുടെ  കോണ്‍ഗ്രസ്‌ നേതാക്കളായ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ,  ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഹിമാചൽ പ്രദേശ് കോൺഗ്രസ് ഇൻചാർജ് രാജീവ് ശുക്ല,  മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗാന്ധി കുടുംബത്തില്‍നിന്നും  പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവറും പങ്കെടുത്തു.  

Also Read:  PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല

ഇത്തവണ ഹിമാചല്‍ പ്രദേശ്‌ നിയമസഭ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് പ്രിയങ്ക ഗാന്ധിയായിരുന്നു.  തിരഞ്ഞെടുപ്പ്  സമയത്ത് ഹിമാചലില്‍ തങ്ങിയ അവര്‍ പ്രചാരണത്തിന്‍റെ ഓരോ ഘട്ടങ്ങളും  വിലയിരുത്തിയിരുന്നു.  ഓരോ അഞ്ചു വര്‍ഷത്തിലും സര്‍ക്കാര്‍  മാറുന്ന പതിവാണ് ഹിമാചലില്‍ ഉള്ളത്, ആ പതിവ് തെറ്റിയ്ക്കാന്‍ അധികാരത്തിലിരുന്ന BJP ആവത് ശ്രമിച്ചു എങ്കിലും കോണ്‍ഗ്രസ്‌ വിജയം നേടുകയായിരുന്നു.  

തിരഞ്ഞെടുപ്പ് സമയത്ത്, മുഖ്യമന്ത്രി പദത്തിലേയ്ക്ക്  പ്രതിഭ സിംഗിന്‍റെ പേരാണ് ഉയര്‍ന്നു കേട്ടത്. എന്നാല്‍, അവസാന  നിമിഷം കോണ്‍ഗ്രസ്‌ നടത്തിയ തീരുമാനം ഏവരെയും ഞെട്ടിച്ചിരുന്നു. നാല് തവണ എംഎൽഎയും കോൺഗ്രസിന്‍റെ തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ തലവനുമായ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.    

തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്  ഷാ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ്‌ സുഖുവിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് നല്‍കിയത്. ആരുടേയെങ്കിലും മകനോ മകളോ അല്ലാത്തതിനാല്‍ പദവികളൊന്നും അയാള്‍ക്ക് ലഭിക്കില്ല എന്ന്  വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സുഖ്‌വീന്ദർ സിംഗ് സുഖുവിനെ പരാമര്‍ശി ച്ചുകൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു.  കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയെ ചൂണ്ടിക്കാട്ടാനായിരുന്നു അമിത് ഷാ സുഖ്‌വീന്ദർ സിംഗ് സുഖുവിനെ ഉദാഹരണമാക്കിയത്. 

അമിത് ഷായുടെ വിമര്‍ശനങ്ങള്‍ക്ക് കോണ്‍ഗ്രസ്‌ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി തന്നെ മറുപടി നല്‍കി. ഹിമാചലില്‍ കോണ്‍ഗ്രസിന്‍റെ  മുഖമായിരുന്ന വീരഭദ്ര സിംഗിന്‍റെ ഭാര്യയും പി.സി.സി. അദ്ധ്യക്ഷയുമായ പ്രതിഭ സിംഗിന്‍റെ സമ്മര്‍ദ്ദങ്ങള്‍പോലും അവഗണിച്ചാണ് ഹൈക്കമാന്‍ഡ് ഈ തീരുമാനം കൈക്കൊണ്ടത്.   
  
സംസ്ഥാനത്ത് മന്ത്രിസഭാ വികസനം ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News