Himachal Pradesh Rain: ഹിമാചൽ പ്രദേശിൽ പേമാരി; സ്കൂള്‍, കോളേജുകള്‍ക്ക് ആഗസ്റ്റ്‌ 19 വരെ അവധി

Himachal Pradesh Rain: IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് വരും ദിവസങ്ങളില്‍ ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ പ്രതീക്ഷിക്കാം. അതിനാല്‍ സംസ്ഥാനത്ത് യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചിരിയ്ക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 06:49 PM IST
  • കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർവകലാശാല ആഗസ്റ്റ് 19 വരെ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്
Himachal Pradesh Rain: ഹിമാചൽ പ്രദേശിൽ പേമാരി; സ്കൂള്‍, കോളേജുകള്‍ക്ക് ആഗസ്റ്റ്‌ 19 വരെ അവധി

Himachal Pradesh Rain: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ വന്‍ ദുരന്തത്തിന് കാരണമായി.  ക്ഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പെയ്ത കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മൂലം 55 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലില്‍, 20 ലധികം ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്, അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിലവിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ് എന്നും ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു. ദുരന്ത സാഹചര്യം പരിഗണിച്ച് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന സാംസ്കാരിക പരിപാടികൾ റദ്ദാക്കിയിരുന്നു. 

Also Read:  Petrol-Diesel Tax: വിൻഡ്ഫോൾ ടാക്സ് കൂട്ടി സര്‍ക്കാര്‍, രാജ്യത്ത് ഇന്ധനവില ഇനിയും കൂടുമോ? 
 
കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർവകലാശാല ആഗസ്റ്റ് 19 വരെ കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഹിമാചൽ പ്രദേശ് സർവകലാശാല ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഈ സമയത്ത് നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി. വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രയിൽ അവർ നേരിടുന്ന പ്രശ്നങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. പരീക്ഷകൾ പുനഃക്രമീകരിച്ചതിനാൽ മാറ്റിവച്ച പരീക്ഷകളുടെ തീയതികളും മറ്റ് സുപ്രധാന വിവരങ്ങളും സർവകലാശാലയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Also Read:  Personality Traits: ഈ തീയതിയിൽ ജനിച്ച കുട്ടികൾ പഠനത്തിൽ മിടുക്കര്‍!! മാതാപിതാക്കളുടെ അഭിമാനം
 
കനത്ത മഴയിൽ മണ്ണിടിച്ചിലിൽമൂലം ഉണ്ടായ നാശനഷ്ടങ്ങളും വീടുകളുടെ തകർന്നതടക്കമുള്ള സ്ഥിതിഗതികൾ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു നിരീക്ഷിച്ചുവരികയാണ്. ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ജില്ല അധികൃതര്‍ തുടങ്ങിയവര്‍ക്ക്  ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനോട് ജാഗ്രത പാലിക്കാനും വൈദ്യുതി, വെള്ളം, റോഡ് അറ്റകുറ്റപ്പണികൾ എന്നിവയുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

അതേസമയം, IMD നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് കനത്ത മഴ പ്രതീക്ഷിക്കാം. അതിനാല്‍ സംസ്ഥാനത്ത് യെല്ലോ അലേർട്ട്  പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.   സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News