Manipur violence: മണിപ്പൂരിൽ സംഘർഷം ആളിപ്പടരുകയാണ്. ഇന്നലെ ബിഷ്ണുപൂർ ജില്ലയിൽ നടന്ന സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ക്വാക്‌ത പ്രദേശത്തെ മെയ്തേയ് സമുദായത്തിൽപ്പെട്ടവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ നിരവധി വീടുകൾ കലാപകാരികൾ തീയിട്ട് നശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
Also Read: Encounter: ജമ്മു കശ്മീരിൽ ഏറ്റമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു
ജില്ലയിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അക്രമികൾ ബഫർ സോൺ അതിക്രമിച്ച് കടക്കുകയായിരുന്നെന്നും മൈതേയ് പ്രദേശങ്ങളിലേക്ക് കടന്നു കയറിയ ഇവർ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ബിഷ്ണുപൂർ ജില്ലയിൽ വ്യാഴാഴ്ച സൈന്യവും മെയ്തേയ് കമ്മ്യൂണിറ്റി പ്രകടനക്കാരും തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 17 പേർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ഈ സംഭവം. ബിഷ്ണുപൂർ ജില്ലയിലെ ക്വാക്ത മേഖലയിൽ നിന്നും 2 കിലോമീറ്റർ മുന്നിലാണ് കേന്ദ്ര സേനയുടെ ബഫർ സോൺ നിർമ്മിച്ചിരിക്കുന്നത്. ഒപ്പം പോലീസിനേയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപത്തിൽ ഇതിനോടകം 160 ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. പട്ടികവർഗ പദവി ആവശ്യപ്പെട്ട മെയ്തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ മെയ് 3 ന് നടത്തിയ 'ആദിവാസി ഐക്യദാർഢ്യ മാർച്ചിന് പിന്നാലെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...