Ram Rahim Parole: റാം റഹീമിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി

Ram Rahim Parole: ദേര തലവൻ ഗുർമീത് റാം റഹീം സിംഗിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 184 ദിവസത്തെ പരോളും അവധിയും സർക്കാർ അനുവദിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 15, 2023, 08:31 AM IST
  • റാം റഹീമിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി
  • റാം റഹീമിന് നൽകുന്ന പരോളും അവധിയും ജയിലെ മറ്റ് തടവുകാർക്കും നൽകുന്നുണ്ടോയെന്ന് ഹൈക്കോടതി
  • ജയിലിൽ നല്ല പെരുമാറ്റമുള്ള എല്ലാ കുറ്റവാളികൾക്കും പരോൾ ലഭിക്കാൻ അവകാശമുണ്ടെന്ന് ഖട്ടർ
Ram Rahim Parole: റാം റഹീമിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി

ഹരിയാന: ബലാത്സംഗക്കേസിൽ(Rape case) കോടതി വിശദീകരണം തേടിയതിന് പിന്നാലെ ഗുർമീത് റാം റഹീം സിങ്ങിന്റെ പരോളിനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്ത്. റാം റഹീമിന് നൽകുന്ന പരോളും അവധിയും ജയിലെ മറ്റ് തടവുകാർക്കും നൽകുന്നുണ്ടോയെന്ന് ഹൈക്കോടതി ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ജയിലിൽ നല്ല പെരുമാറ്റമുള്ള എല്ലാ കുറ്റവാളികൾക്കും പരോൾ ലഭിക്കാൻ അവകാശമുണ്ടെന്നാണ് ഖട്ടർ കോടതിയെ അറിയിച്ചത്. 

Also Read: പാർലമെന്റ് അതിക്രമം: മുഖ്യസൂത്രധാരൻ ലളിത് ഝാ സ്റ്റേഷനിലെത്തി കീഴടങ്ങി

ജയിലിലെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പരോൾ നൽകുന്നതെന്നും ഓരോ കുറ്റവാളിക്കും പരോളും അവധിയും ലഭിക്കാൻ അവകാശമുണ്ടെന്നും ഞങ്ങൾ ഇപ്പോൾ തുറന്ന ജയിലിന് പ്രാധാന്യം നൽകുകയാണെന്നും നല്ല പെരുമാറ്റം കാണിക്കുന്ന തടവുകാരെ തുറന്ന ജയിലിൽ പാർപ്പിക്കുമെന്നുമാണ് ഖട്ടർ കോടതിയിൽ വ്യക്തമാക്കിയത്. ദേര തലവൻ ഗുർമീത് റാം റഹീം സിംഗിന് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 184 ദിവസത്തെ പരോളും അവധിയും സർക്കാർ അനുവദിച്ചിരുന്നു. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് കോടതിയുടെ ചോദ്യം. മറ്റ് കുറ്റവാളികൾക്കും സമാനമായ അവധിയും പരോളും നൽകിയിട്ടുണ്ടോയെന്ന് വിശദീകരിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതി ഹരിയാന സർക്കാരിനോട് നിർദ്ദേശിക്കുകയും. തൽസ്ഥിതി റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തു.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മീ ദേവിയുടെ കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടം!

ഗുർമീത് റാം റഹീമിന്റെ പതിവ് പരോളുകളിൽ ആശങ്കയുണ്ടെന്നും ദേശീയ പരമാധികാരം, അഖണ്ഡത, പൊതു സൗഹാർദം, സമാധാനം, സാമൂഹിക ഘടന എന്നിവ സംരക്ഷിക്കാനാണ് പൊതുതാൽപര്യ ഹർജി ലക്ഷ്യമിടുന്നതെന്നും എസ്‌ജിപിസി വാദിച്ചു. ഫെബ്രുവരിയിൽ സമർപ്പിച്ച ഹർജിയിൽ റാം റഹീമിന് പരോൾ അനുവദിക്കുന്നതിന്റെ അനന്തരഫലങ്ങൾ എസ്ജിപിസി ചൂണ്ടികാട്ടിയിരുന്നു.  21 ദിവസത്തെ അവധിക്ക് ശേഷം ബുധനാഴ്ചയാണ് ഗുർമീത് റാം റഹീം സുനരിയ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങിയത്. രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തതിന് 2017 ൽ 20 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട റാം റഹീം 2002 ൽ മാധ്യമപ്രവർത്തകൻ രാം ചന്ദർ ഛത്രപതി, ദേര മാനേജർ രഞ്ജിത് സിംഗ് എന്നിവരെ കൊലപ്പെടുത്തിയതുൾപ്പെടെ രണ്ട് കൊലപാതക കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News