Gurmeet Ram Rahim Parole | പീഡനകേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന് 21 ദിവസത്തെ നീണ്ട പരോൾ അനുവദിച്ച് ഹരിയാന സർക്കാർ

Gurmeet Ram Rahim Furlough - ജീവപരന്ത്യത്തിനോടൊപ്പം 20 വർഷത്തെ ജയിൽ വാസം തുടരുന്ന ഗുർമീത് ഇന്ന് വൈകിട്ട് ഹരിയാനയിലെ റോഹ്താക്ക് ജയലിൽ നിന്ന് താൽക്കാലിക അവധി നേടി പുറത്തിറങ്ങും.

Written by - Zee Malayalam News Desk | Last Updated : Feb 7, 2022, 03:26 PM IST
  • ഗുർമീത് ഇന്ന് വൈകിട്ട് ഹരിയാനയിലെ റോഹ്താക്ക് ജയലിൽ നിന്ന് താൽക്കാലിക അവധി നേടി പുറത്തിറങ്ങും.
  • പ്രായമായ മാതാവിനെ സന്ദർശിക്കാനും മറ്റ് ആരോഗ്യപരമായ കാര്യങ്ങൾക്കുമായി ഗുർമീതിന് നേരത്തെ മൂന്ന് തവണ അടിയന്തരമായി പരോൾ ലഭിച്ചിരുന്നു.
  • ഈ 21 ദിവസം ഗുരുഗ്രാമിലെ ഫാം ഹൗസിൽ തന്നെ തുടരണമെന്ന നിബന്ധനയോടെയാണ് നീണ്ട അവധി അനുവദിച്ചിരിക്കുന്നത്.
  • അതേസമയം ദേരയുടെ ആസ്ഥനമായ സിരിസയിൽ സന്ദർശനം നടത്തുന്നതിന് ഗുർമീതിന് വിലക്കുണ്ട്.
Gurmeet Ram Rahim Parole | പീഡനകേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന് 21 ദിവസത്തെ നീണ്ട പരോൾ അനുവദിച്ച് ഹരിയാന സർക്കാർ

ന്യൂ ഡൽഹി : അന്തേവാസികളായ യുവതികളെ പീഡിപ്പിച്ച കേസിലും മുൻ മാനേജറെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിലും ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ തലവൻ ഗുർമീത് റാം റഹീമിന് (Gurmeet Ram Rahim) 21 ദിവസത്തെ നീണ്ട പരോൾ അനുവദിച്ച് (Furlough) ഹരിയാന സർക്കാർ. ജീവപരന്ത്യത്തിനോടൊപ്പം 20 വർഷത്തെ ജയിൽ വാസം തുടരുന്ന ഗുർമീത് ഇന്ന് വൈകിട്ട് ഹരിയാനയിലെ റോഹ്താക്ക് ജയലിൽ നിന്ന് താൽക്കാലിക അവധി നേടി പുറത്തിറങ്ങും. 

പ്രായമായ മാതാവിനെ സന്ദർശിക്കാനും മറ്റ് ആരോഗ്യപരമായ കാര്യങ്ങൾക്കുമായി ഗുർമീതിന് നേരത്തെ മൂന്ന് തവണ അടിയന്തരമായി പരോൾ ലഭിച്ചിരുന്നു. ഈ 21 ദിവസം ഗുരുഗ്രാമിലെ ഫാം ഹൗസിൽ തന്നെ തുടരണമെന്ന നിബന്ധനയോടെയാണ് നീണ്ട അവധി അനുവദിച്ചിരിക്കുന്നത്. അതേസമയം ദേരയുടെ ആസ്ഥനമായ സിരിസയിൽ സന്ദർശനം നടത്തുന്നതിന് ഗുർമീതിന് വിലക്കുണ്ട്. 

ALSO READ : Gurmeet Ram Rahim Singh | മുൻ മാനേജറെ കുലപ്പെടുത്തിയതിന് ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീമിന് ജീവപരന്ത്യം

പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുർമീതിന് അനുവദിച്ച അവധി കോൺഗ്രസിനെ സമ്മർദത്തിലാക്കുന്നുണ്ട്. പഞ്ചാബിലെ 69 മണ്ഡലങ്ങൾ നിലനി.ക്കുന്ന മാൾവാ മേഖലയിൽ ദേരാ വിശ്വാസികളാണ്. പ്രധാനമായും ഗുർമീതിനെ പിന്തുണയ്ക്കുന്നവരാണ്. 

അന്തേവാസികളായ വനിതകളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലും മുൻ മാനേജറെയും മാധ്യമപ്രവർത്തകനെയും കൊലപ്പെടുത്തിയ കേസിലുമാണ് 54-കാരനായ ഗുർമീത് കുറ്റകരാനാണെന്ന് പഞ്ച്കുള സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്. പീഡനക്കേസിൽ 2017 ഓഗസ്റ്റിൽ ഗുർമീതിന് 20 വർഷം ജയിൽ ശിക്ഷ കോടതി വിധിച്ചു. അന്ന് റാം റഹീമിനെ അറസ്റ്റ് ചെയ്യുന്ന വേളയിൽ ഉടലെടുത്ത കലാപത്തിൽ 36 മരിച്ചിരുന്നു.

ALSO READ : 'SaintRamRahim_Initiative28': ട്വിറ്ററിലൂടെ ഗുര്‍മീതിന്‍റെ പുതിയ കള്ളക്കടത്ത്

കൂടാതെ മൂൻ മാനേജറെ കൊലപ്പെടുത്തിയ കേസിൽ റാം റഹീമിനെ സിബിഐ കോടതി ജീവപരന്ത്യം ശിക്ഷ വിധിക്കുകയും ചെയ്തു. 2002ൽ നടന്ന സംഭവത്തിൽ 2021 ഒക്ടോബറിലാണ് കോടതി വിധി. ദേരായുടെ ഹെഡ്ക്വാർട്ടറിൽ വെച്ച് റാം റഹീം സ്ത്രീകളെ ചൂഷ്ണം ചെയ്യുന്നു എന്ന് പേരിൽ ഒരു കത്ത് പുറത്ത് വന്നിരുന്നു. ഇതിന് പിന്നിൽ മുൻ മാനേജറാണെന്ന് കരുതിയാണ് ഗുർമീത് കൊലപാതകം നടത്തിയത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News