Haldwani Violence Update: ഹൽദ്വാനി അക്രമസംഭവം, കലാപകാരികൾക്കെതിരെ NSA നടപടികള്‍

Haldwani Violence Update: ഹൽദ്വാനിയിലെ അക്രമം മറ്റൊരു തലത്തിലേയ്ക്ക് കടക്കുകയാണ്. തീവെപ്പിലും പൊതുമുതല്‍ നശീപ്പിക്കാനും മുന്‍കൈ എടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച് നടപടികള്‍ സ്വീകരിക്കും. 

Written by - Zee Malayalam News Desk | Last Updated : Feb 10, 2024, 09:58 AM IST
  • കലാപകാരികള്‍ ബൻഭൂൽപുരയിലെ പോലീസ് സ്റ്റേഷൻ കലാപകാരികൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പതിനൊന്ന് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
Haldwani Violence Update: ഹൽദ്വാനി അക്രമസംഭവം, കലാപകാരികൾക്കെതിരെ NSA നടപടികള്‍

Haldwani Violence Update: ഉത്തരാഖണ്ഡിലെ ഹൽദ്വാനി നഗരത്തിൽ മദ്രസയെന്ന് ചിലർ അവകാശപ്പെട്ട അനധികൃത കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് സംഭവങ്ങള്‍ പോലീസും ജനക്കൂട്ടവും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിന് വഴിയൊരുക്കി. വ്യാഴാഴ്ച നടന്ന ആക്രമ സംഭവങ്ങളില്‍ 6 പേര്‍ മരിയ്ക്കുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

Also Read:  Horoscope Today, February 10: വെല്ലുവിളികള്‍ നിറഞ്ഞ ദിവസം, ഈ രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം  

ബൻഭൂൽപുരയിലെ പോലീസ് സ്റ്റേഷൻ കലാപകാരികൾ കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പതിനൊന്ന് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരെയും പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. 

Also Read: Vastu for Wealth: രാത്രിയില്‍ ഉറങ്ങുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ, പണത്തിന് കുറവുണ്ടാകില്ല   

അതേസമയം, സംഭവത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പോലീസുകാരെ ആക്രമിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് ഡിജിപി അഭിനവ് കുമാർ പറഞ്ഞു. തീവെപ്പിലും പൊതുമുതല്‍ നശീപ്പിക്കാനും മുന്‍കൈ എടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (National Security Act (NSA) അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഉടൻ തന്നെ നഗരത്തിൽ സാധാരണ നില പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

ഹൽദ്വാനിയിലെ അക്രമം മറ്റൊരു തലത്തിലേയ്ക്ക് കടക്കുകയാണ്. കലാപം ഗൂഢാലോചനയുടെ ഭാഗമാണെന്ന് നിരവധി ബിജെപി എംപിമാർ ആരോപിച്ചു. കലാപകാരികൾ  സർക്കാർ ഉദ്യോഗസ്ഥരെയും പോലീസിനെയും ആക്രമിക്കാൻ ബോംബുകളും നാടൻ പിസ്റ്റളുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചതായി ബിജെപി രാജ്യസഭാ എംപി ഹർനാഥ് യാദവ് പറഞ്ഞു. കലാപകാരികളെ കണ്ടാൽ വെടിവെച്ച് കൊല്ലണമെന്നും അവരോട് ഒരു ദയയും കാണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുവശത്ത്, സംസ്ഥാനത്തും രാജ്യത്തും ധ്രുവീകരണ അന്തരീക്ഷം സൃഷ്ടിക്കുന്നത് ബിജെപിയാണെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി. വോട്ടിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്നും അവർ പറഞ്ഞു. പോലീസിന് നേരെയുള്ള ആക്രമണം ലജ്ജാകരമാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗുണ്ടായിസമാണ് ഇത് കാണിക്കുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വെള്ളിയാഴ്ച ഹൽദ്വാനിയില്‍ അക്രമത്തിൽ പരിക്കേറ്റ പോലീസുകാരെ സന്ദര്‍ശിച്ചു. സംഭവത്തെ അപലപിച്ച അദ്ദേഹം 'ദേവഭൂമി' ഉത്തരാഖണ്ഡിന്‍റെ അന്തരീക്ഷം നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും കോടതിയുടെ നിർദേശപ്രകാരമാണ് ഭൂമി കയ്യേറ്റ വിരുദ്ധ നീക്കം നടക്കുന്നതെന്നും ഭരണനേതൃത്വം ഇത് ജനങ്ങളെ നേരത്തെ അറിയിച്ചിരുന്നതായും മുഖ്യമന്തി പറഞ്ഞു.

ചിലർ നിയമം കൈയിലെടുക്കുകയും പോലീസിനെയും മാധ്യമപ്രവർത്തകരെയും ആക്രമിക്കുകയും പൊതു സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. നിയമം അതിന്‍റെ വഴിക്ക് പോകുമെന്നും നാശനഷ്ടം വരുത്തിയവർ അതിന് പണം നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവം വർഗീയമല്ലെന്നും ഇത് സെൻസിറ്റീവ് ആക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും നൈനിറ്റാൾ ജില്ലാ മജിസ്‌ട്രേറ്റ് വന്ദന സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊളിക്കുന്നത് മദ്രസയല്ലെന്നും രജിസ്ട്രേഷനില്ലാത്ത രണ്ട് ആളൊഴിഞ്ഞ കെട്ടിടങ്ങളാണ് എന്നും അവര്‍ വ്യക്തമാക്കിയിരുന്നു.   

പോലീസിന് നേരെയുണ്ടായ ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആൾക്കൂട്ടം പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് പ്രയോഗിച്ചെന്നും അവർ പറഞ്ഞു. പൊളിക്കൽ നടപടികൾ സമാധാനപരമായിരുന്നുവെന്നും പോലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച നഗരത്തില്‍ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച വൈകിട്ട് ഉത്തരവുകൾ പിൻവലിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hyഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.  ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

 

Trending News