Gujarat Polls 2022: ഗുജറാത്തില്‍ ഇന്ന് റാലികളുടെ പൊടിപൂരം, പ്രധാനമന്ത്രി മോദി, അമിത് ഷാ, കേജ്‌രിവാള്‍ പ്രചരണ രംഗത്ത് സജീവം

മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ബിജെപിയ്ക്കും കോണ്‍ഗ്രസിനും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 12:28 PM IST
  • മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ബിജെപിയ്ക്കും കോണ്‍ഗ്രസിനും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്
Gujarat Polls 2022: ഗുജറാത്തില്‍ ഇന്ന് റാലികളുടെ പൊടിപൂരം, പ്രധാനമന്ത്രി മോദി, അമിത് ഷാ, കേജ്‌രിവാള്‍ പ്രചരണ രംഗത്ത് സജീവം

 Gujarat Assembly Election 2022: ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പ്രചരണ രംഗത്ത് സജീവമായി രാഷ്ട്രീയ പാര്‍ട്ടികള്‍.   ബിജെപിയും കോണ്‍ഗ്രസും സര്‍വ്വ സന്നാഹങ്ങളോടെ തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായപ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ഒട്ടും പിന്നിലല്ല.

സംസ്ഥാനത്ത് ഇന്ന് തിരഞ്ഞെടുപ്പ് റാലികളുടെ മേളമാണ്. പ്രധാനമന്ത്രി മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി  കേജ്‌രിവാള്‍ തുടങ്ങിയവര്‍ പ്രചരണറാലികള്‍ നടത്തും. വിവിധ പാര്‍ട്ടി നേതാക്കള്‍ നയിക്കുന്ന റാലികളും റോഡ് ഷോകളും കൊണ്ട് ഇന്ന് ഗുജറാത്ത്  ശബ്ദമുഖരിതമാകും. സംസ്ഥാനത്ത് ബിജെപിയുടെ പരാജയം പ്രവചിച്ചാണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം.  

Also Read:  Gujarat Polls 2022: ഗുജറാത്തിൽ BJP വിജയിക്കുക മാത്രമല്ല, എല്ലാ റെക്കോർഡുകളും തകർക്കും, അമിത് ഷാ 

ഗുജറാത്തിൽ ഇത്തവണ മിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ബിജെപിയ്ക്കും കോണ്‍ഗ്രസിനും വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്. ചില മണ്ഡലങ്ങളില്‍ അം ആദ്മി പാര്‍ട്ടി കടുത്ത പോരാട്ടമാണ് നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. 

Also Read: Gujarat Elections 2022: 160 സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി BJP, ഇടം നേടി ഹാര്‍ദിക് പട്ടേല്‍     

അതേസമയം, രാജ്യത്തെ പ്രമുഖ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഗുജറാത്തില്‍ എത്തിയിരിയ്ക്കുകയാണ്. പ്രധാനമന്ത്രി മോദി, അമിത് ഷാ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ ഇന്ന്  പ്രചരണ രംഗത്ത് സജീവമാകും.   

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലെ വെരാവലി, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിൽ റാലിയെ അഭിസംബോധന ചെയ്യും.  അതോടൊപ്പം സോമനാഥ്‌ ക്ഷേത്ര ദർശനവും അദ്ദേഹം നടത്തും. 

ഗുജറാത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും  ഇന്ന് കളത്തിലിറങ്ങും. അമിത് ഷാ താപി, നർമദ ജില്ലകളിലെ പൊതുയോഗങ്ങളെ അഭിസംബോധന ചെയ്യും.

അതേസമയം,  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജ്‌രിവാൾ സംസ്ഥാനത്തെത്തി, റിപ്പോര്‍ട്ട് അനുസരിച്ച് 3 ദിവസം അദ്ദേഹം സംസ്ഥാനത്ത് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. നിരവധി റാലികളിലും റോഡ്‌ ഷോകളിലും പൊതു യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. നവംബർ 20ന് വൈകിട്ട് നാലിന് ഹാലോളിൽ റോഡ് ഷോ നടത്തും. അതേസമയം, നവംബർ 21 ന് വൈകുന്നേരം 5 മണിക്ക് അംറേലി റോഡ് ഷോയിലും 22 ന് ഉച്ചയ്ക്ക് 2 മണിക്ക് ഖംഭാലിയയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് 5 മണിക്ക് സൂററ്റിൽ റോഡ് ഷോയും നടത്തും. രാത്രി 9 മണിക്ക് സൂറത്തിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടത്തിൽ 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിൽ  93 സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും.  വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് നടക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News