Gujarat Polls 2022: ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഈ യുവ പോരാളികള്‍ക്ക് വിജയിക്കാനാകുമോ?

Gujarat Polls 2022:  ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന മൂന്ന് "സുഹൃത്തുക്കളുടെ" ഭാവി എന്താകും? അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിയ്ക്കുമോ?  ആ മൂന്ന് സുഹൃത്തുക്കള്‍  മറ്റാരുമല്ല, ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ തന്നെ... 

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 12:14 AM IST
  • പാട്ടിദാർ ആന്ദോളന്‍ നേതാവ് ഹാർദിക് പട്ടേല്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസ്‌ വിട്ട് BJP യില്‍ ചേരുന്നത്. BJP അദ്ദേഹത്തിന് കോണ്‍ഗ്രസിന്‍റെ കോട്ടയായ വിരാംഗത്തിൽ നിന്നും മത്സരിക്കാന്‍ അവസരം നല്‍കി.
Gujarat Polls 2022:  ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി, ഈ യുവ പോരാളികള്‍ക്ക് വിജയിക്കാനാകുമോ?

Gujarat Polls 2022: ഡിസംബര്‍ 1, 5 തിയതികളില്‍ രണ്ടു ഘട്ടങ്ങളിലായി നടന്ന  ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിച്ചിരിയ്ക്കുകയാണ്. രാജ്യം ആകാംഷയോടെ  ഉറ്റു നോക്കുന്ന ഒന്നാണ് ഈ  തിരഞ്ഞെടുപ്പ്.  

ഈ തിരഞ്ഞെടുപ്പില്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ BJP യ്ക്ക് കനത്ത വിജയമാണ് പ്രവചിയ്ക്കുന്നത്. ഈ അവസരത്തില്‍  മറ്റൊരു കാര്യം കൂടി ഗുജറാത്തില്‍ ശ്രദ്ധേയമാവുകയാണ്. അതായത്,  ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്ന മൂന്ന് "സുഹൃത്തുക്കളുടെ" ഭാവി എന്താകും? അവര്‍ തിരഞ്ഞെടുപ്പില്‍ വിജയിയ്ക്കുമോ?  ആ മൂന്ന് സുഹൃത്തുക്കള്‍  മറ്റാരുമല്ല, ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍, ജിഗ്നേഷ് മേവാനി എന്നിവര്‍ തന്നെ... 

Also Read:  Delhi MCD Results: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും കൈയടക്കി ആം ആദ്മി പാര്‍ട്ടി,  BJPയുടെ  15 വര്‍ഷത്തെ ഭരണത്തിന് അന്ത്യം

അഞ്ച് വർഷം മുമ്പ് ബിജെപി പോലൊരു ഭീമന്‍ പാർട്ടിയെ വെള്ളം കുടിപ്പിച്ച ഈ മൂവരും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇവരില്‍ രണ്ടുപേര്‍ തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി BJP യില്‍ അഭയം പ്രാപിച്ചപ്പോള്‍ ഒരാള്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. ഹാർദിക് പട്ടേല്‍, അൽപേഷ് താക്കൂര്‍ എന്നിവര്‍ BJP യില്‍ ശരണം തേടിയപ്പോള്‍ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു. അതായത് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് നിരവധി രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിച്ചു.   

Also Read:  ICICI FD Update: FD പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ നിരക്കുകള്‍ അറിയാം 

ഇപ്പോള്‍ രാജ്യം ഉറ്റു നോക്കുന്നത് ഈ മൂന്നുപേരുടെ  രാഷ്ട്രീയ ഭാവിയാണ്...  ഇവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുമോ?   

പാട്ടിദാർ ആന്ദോളന്‍ നേതാവ് ഹാർദിക് പട്ടേല്‍ നിയമസഭ  തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കോണ്‍ഗ്രസ്‌ വിട്ട് BJP യില്‍ ചേരുന്നത്.  BJP അദ്ദേഹത്തിന്  കോണ്‍ഗ്രസിന്‍റെ കോട്ടയായ  വിരാംഗത്തിൽ നിന്നും മത്സരിക്കാന്‍ അവസരം നല്‍കി.  ഈ മണ്ഡലം കോണ്‍ഗ്രസിന്‍റെ കോട്ടയെന്ന് പറയാനും കാരണമുണ്ട്.   2012ൽ ഈ മണ്ഡലത്തില്‍  കോണ്‍ഗ്രസിന്‍റെ തേജശ്രീ പട്ടേൽ 16,983 വോട്ടുകൾക്ക് ബിജെപിയുടെ പ്രഗ്ജിഭായ് പട്ടേലിനെ പരാജയപ്പെടുത്തിയിരുന്നു. പിന്നീട് പാര്‍ട്ടി മാറി BJP യില്‍ ചേര്‍ന്ന   തേജശ്രീ പട്ടേൽ 2017ൽ  കനത്ത പരാജയം ഏറ്റുവാങ്ങി.  അതായത്,  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി   ലഖ ഭർവാദിനോട്‌  21,839 വോട്ടുകൾക്ക് അവര്‍ പരാജയപ്പെട്ടു.  ഇപ്പോള്‍ ഈ ഉരുക്ക് കോട്ട തകര്‍ക്കാനുള്ള ചുമതല BJP ഹാർദിക് പട്ടേലിനെ  ഏല്‍പ്പിച്ചിരിയ്ക്കുകയാണ്....!   

ടിക്കറ്റ് ലഭിക്കാന്‍ ഏറെ ക്ലേശിക്കേണ്ടി വന്ന ഹാർദിക്കിന് ആഗ്രഹിച്ച പിന്തുണ പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ല എന്നാണ് സൂചനകള്‍.  ഹാർദിക് നാമനിർദേശ പത്രിക സമർപ്പിക്കാൻ പോയപ്പോൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾ ആരും അദ്ദേഹത്തെ അനുഗമിച്ചില്ല എന്നതും വസ്തുതയാണ്.  മോദിയുടെ ജനപ്രീതിയുടെ ബലത്തില്‍ വിജയം നേടാനാണ് ഹാർദിക് നടത്തുന്ന ശ്രമം.  

അൽപേഷ്  താക്കൂര്‍ സംസ്ഥാനത്തെ പിന്നോക്ക വിഭാഗത്തിന്‍റെ  വലിയ നേതാവാണ്.  
സംസ്ഥാനത്തെ പിന്നാക്ക വിഭാഗ ജനസംഖ്യ ഏകദേശം 54% ആണ്. അതിൽ കോലി-താക്കൂറുകൾ 24% ആണ്.  2017ൽ രാധൻപൂർ സീറ്റിൽ നിന്ന് കോൺഗ്രസ് ചിഹ്നത്തിൽ അൽപേഷ് എംഎൽഎ യായി എങ്കിലും  2019ൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നു. എന്നാൽ 2019-ൽ ബനസ്‌കന്തയിലെ രാധൻപൂർ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസിന്‍റെ രഘു ദേശായിയോട് 3,800 വോട്ടുകൾക്ക് പരാജയപ്പെട്ടു. രാധൻപൂർ സീറ്റ് അൽപേഷിന് സുരക്ഷിതമായിരുന്നില്ല. അതുകൊണ്ടാണ് ഇത്തവണ അൽപേഷ് താക്കൂറിനെ ഗാന്ധിനഗർ സൗത്തിൽ ബിജെപി സ്ഥാനാർത്ഥിയാക്കിയത്. ബിജെപിയുടെ ശംഭുജി താക്കൂർ 2012ൽ 8,011 വോട്ടിനും 2017ൽ 11,530 വോട്ടിനുമാണ് ഇവിടെ വിജയിച്ചത്. എന്നാല്‍, ഇവിടെയും ബിജെപിയുടെ പ്രാദേശിക വിമതര്‍ അൽപേഷ് താക്കൂറിനെതിരെ രംഗത്തുണ്ട് എന്നാണ് സൂചനകള്‍.

ജിഗ്നേഷിനും വെല്ലുവിളി കുറവല്ല  
2017ൽ കോൺഗ്രസ് പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു ജിഗ്നേഷ് മേവാനി. ബിജെപിയുടെ വിജയകുമാർ ചക്രവർത്തിയെ 19,696 വോട്ടുകൾക്കാണ് മേവാനി പരാജയപ്പെടുത്തിയത്.  മാധ്യമപ്രവർത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി ഒരു സാമൂഹിക പ്രവർത്തകനും കൂടിയാണ്. ഭൂരഹിതരായ ദളിതർക്ക് ഭൂമി നൽകുന്നതിനു പുറമേ, 2002 ന് ശേഷം മുസ്ലീം കലാപത്തിന് ഇരയായവർക്കും വ്യാജ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്കുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മുസ്ലീങ്ങൾക്കിടയിൽ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. 

എന്നാൽ സി‌എ‌എ-എൻ‌ആർ‌സി യ്ക്കെതിരെ  പ്രതിഷേധം നടത്തിയതിന്  അറസ്റ്റിലായ മുസ്ലീങ്ങൾക്കുവേനി ഒന്ന് ചെയ്തില്ല എന്ന ഒരു ആരോപണം  ജിഗ്നേഷ് നേരിടുന്നു. ഇത് മുസ്ലീം വോട്ട് ഭിന്നിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ്‌ ഭയക്കുന്നത്. ഈ അവസരം മുതലാക്കാന്‍ അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎം രംഗത്തെത്തിയിട്ടുണ്ട്.  മുസ്ലീം വോട്ടുകൾ നേടുക എന്നതാണ്  ജിഗ്നേഷ് മേവാനിയുടെ മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ദളിതർ മുസ്ലീം, താക്കൂർ സമുദായങ്ങളുടെ വോട്ടുകളാണ് മേവാനിക്ക് ലഭിച്ചത്. ആ വോട്ടർമാരെ തന്‍റെ കൂട്ടത്തിൽ നിലനിർത്തുക എന്നത് മേവാനിക്ക് ഇന്ന്  കനത്ത വെല്ലുവിളിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

Trending News