സെപ്തംബർ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ വർദ്ധന; കേരളത്തിന്റെ GST വരുമാനത്തിൽ 14 ശതമാനം വളർച്ച

കേന്ദ്ര ജിഎസ്ടി വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 26,767 കോടി രൂപയുമാണ്

Written by - Zee Malayalam News Desk | Last Updated : Oct 1, 2021, 03:53 PM IST
  • കേരളത്തിന്റെ ജിഎസ്ടി വരുമാനം 14 ശതമാനം വർദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി
  • കേന്ദ്ര വരുമാനമായ സിജിഎസ്ടി 49,390 കോടി രൂപയും സംസ്ഥാന വരുമാനമായ എസ്ജിഎസ്ടി 50,907 കോടി രൂപയുമാണ്
  • 2021 സെപ്റ്റംബർ മാസത്തെ ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 23 ശതമാനം കൂടുതലാണ്
  • ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 30 ശതമാനം വർദ്ധിച്ചു
സെപ്തംബർ മാസത്തെ ചരക്ക് സേവന നികുതി വരുമാനത്തിൽ വർദ്ധന; കേരളത്തിന്റെ GST വരുമാനത്തിൽ 14 ശതമാനം വളർച്ച

ന്യൂഡൽഹി: 2021 സെപ്റ്റംബർ മാസത്തിലെ ചരക്ക് സേവന നികുതി (GST) വരുമാനം 1,17,010 കോടി രൂപ. ഇതിൽ കേന്ദ്ര ജിഎസ്ടി വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 26,767 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി വരുമാനം 60,911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 29,555 കോടി രൂപയുൾപ്പെടെ) സെസ് വഴിയുള്ള വരുമാനം (Revenue) 8,754 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനമായ 623 കോടി ഉൾപ്പെടെ) ആണ്. 

കേരളത്തിന്റെ ജിഎസ്ടി വരുമാനം 14 ശതമാനം വർദ്ധന രേഖപ്പെടുത്തി 1764 കോടി രൂപയിലെത്തി. 2021 സെപ്റ്റംബർ മാസത്തെ ക്രമപ്രകാരമുള്ള തിട്ടപ്പെടുത്തലുകൾക്ക് ശേഷം കേന്ദ്ര വരുമാനമായ സിജിഎസ്ടി 49,390 കോടി രൂപയും സംസ്ഥാന വരുമാനമായ എസ്ജിഎസ്ടി 50,907 കോടി രൂപയുമാണ്. 2021 സെപ്റ്റംബർ മാസത്തെ ജിഎസ്ടി വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാനത്തേക്കാൾ 23 ശതമാനം കൂടുതലാണ്.

ALSO READ: LPG Price Hike: പാചക വാതക വില കുതിക്കുന്നു; സിലിണ്ടറിന് കൂടിയത് 43.5 രൂപ!

ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള നികുതി വരുമാനം 30 ശതമാനം വർദ്ധിച്ചു. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള നികുതി വരുമാനം (സേവനങ്ങളുടെ ഇറക്കുമതി ഉൾപ്പെടെ) കഴിഞ്ഞ വർഷം ഇതേ മാസത്തെ വരുമാനത്തേക്കാൾ 20 ശതമാനം കൂടുതലാണ്. 2020 സെപ്റ്റംബറിലെ ജിഎസ്ടി വരുമാനവും നാല് ശതമാനം വളർച്ച രേഖപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബറിലെ വരുമാനത്തേക്കാൾ നാല് ശതമാനം  ഉയർന്ന്  91,916 കോടി രൂപ ആയിരുന്നു വരുമാനം.

ALSO READ: Post Office: എടിഎം കാർഡ്, പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം, അറിയേണ്ടതെല്ലാം

ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള നഷ്ടം നികത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് 22,000 കോടി രൂപ കൂടി കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 2020 സെപ്റ്റംബറിനെ അപേക്ഷിച്ച് 2021 സെപ്റ്റംബർ മാസത്തിൽ ഓരോ സംസ്ഥാനത്തിന്റെയും ജിഎസ്ടി വരുമാനത്തിന്റെ കണക്ക് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനാടിസ്ഥാനത്തിലുള്ള ജിഎസ്ടി വരുമാനത്തിന്റെ വളർച്ച നിരക്കും പട്ടികയിൽ കാണാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News