അന്താരാഷ്ട്ര നാണയ നിധിയുടെ ചീഫ് എക്കോണമിസ്റ്റാകുന്നതിനു മുൻപ് ഗീതാ ഗോപിനാഥ് ഹാർവാഡ് സർവകലാശാലയിലെ സ്ഥിരം സാമ്പത്തിക വിഭാഗം പ്രൊഫസറായിരുന്നു.
ഇന്ത്യൻ സാമ്പത്തി ശാസ്ത്രഞ്ജൻ അമർത്യസെന്നിന് ശേഷം ഹാർവാർഡിൽ സ്ഥിരം പ്രൊഫസറാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ് ഗീത.എങ്കിലും 2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സാമ്പത്തിക ഉപദേഷ്ടാവായി എത്തിയത് മുതലാണ് ഗീതാ ഗോപിനാഥ് എന്ന പേര് മലയാളികൾ ശ്രദ്ധിച്ച് തുടങ്ങുന്നത്.
കണ്ണൂർ മയ്യിലാണ് സ്വദേശമെങ്കിലും ടി വി ഗോപിനാഥിന്റെയും വിജയലക്ഷ്മിയുടെയും മകളായി മൈസൂരിലായിരുന്നു ഗീതയുടെ ജനനം. ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. പിന്നീട് അമേരിക്കയിലേക്ക് മാറിയ ഗീത അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി.
തുടർന്ന് ഷിക്കാഗോ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി ലഭിച്ചു. 38-ാം വയസ്സിൽ ഹാർവാർഡിൽ സ്ഥിരം പ്രൊഫസറായി. നോബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്.
സാമ്പത്തിക മാറ്റങ്ങൾ, വികസനം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഗീതയുടെ ഗവേഷണം. ഗ്രീസിലും യൂറോപ്പിലുമുണ്ടായ സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചും അവർ പഠനം നടത്തി. 2011 ൽ ലോക സാമ്പത്തിക ഫോറം യംഗ് ഗ്ലോബൽ ലീഡർമാരിലൊരാളായി ഗീതയെ തെരഞ്ഞെടുത്തു.
ഇതിനിടയിൽ ഓക്സ്ഫഡ് സർവകലാശാല, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ, ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്ക്, നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക്ക് റിസർച്ച്, വെതർ ഹെഡ് സെന്റർ ഫോർ ഇന്റർനാഷണൽ അഫയർസ് തുടങ്ങിയവയിലും സേവനം അനുഷ്ഠിച്ചു.
സഹപാഠിയായിരുന്ന ഇഖ്‌ബാൽ ധലിവാളാണ് ഭർത്താവ്. മസാചുസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സാമ്പത്തികശാസ്ത്ര വകുപ്പിൽ ജോലി ചെയ്യുന്നു.അമേരിക്കൻ പൗരത്വം ലഭിത്ത ഗീതാ ഗോപിനാഥ് ഭർത്താവ് ഇഖ്‌ബാൽ ധലിവാളും മകനുമായി മസാചുസറ്റ്സിലാണ് ഇപ്പോൾ താമസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA