ന്യൂഡൽഹി: കാൺപൂർ ഐഐടിയിലെ ഗേറ്റ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിലെത്തി. ഉദ്യോഗാർഥികൾ ഹാൾടിക്കറ്റിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് gate.iitk.ac.in സന്ദർശിക്കാം. പരിക്ഷക്ക് എത്തുന്നവർ ഹാൾടിക്കറ്റ് നിർബന്ധമായും കരുതണം. അല്ലാത്തവരെ പരീക്ഷക്ക് ഇരിക്കാൻ അനുവദിക്കില്ലെന്ന് അറിയിപ്പിൽ പറയുന്നു.
പരീക്ഷ തീയ്യതികൾ
ജനുവരി 4,5,11 ഫെബ്രുവരി 12 തീയ്യതികളിലാണ് പരീക്ഷ നടക്കുക, പരീക്ഷക്ക് മുൻപ് തന്നെ ഉദ്യോഗാർഥികൾ ഹാൾടിക്കറ്റ് സൈറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്യണം.
എങ്ങിനെ ഡൗണ്‍ലോഡ് ചെയ്യാം
. gate.iitk.ac.in വെബ്സൈറ്റ് സന്ദർശിക്കാം
. ഹോം പേജിലെ "GATE 2023 admit card download"-ൽ ക്ലിക്ക് ചെയ്യുക
. എൻറോൾമെൻറ് ഐഡിയും മറ്റ് വിവരങ്ങളും ലോഗിനിൽ കൊടുക്കുക
. വിവരങ്ങൾ നൽകുന്നതോടെ ഹാൾടിക്കറ്റ് സ്ക്രീനിൽ കാണാം
. ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം വിവരങ്ങൾ പരിശോധിക്കുക
. പ്രിൻറ് ഔട്ട് എടുത്ത് കയ്യിൽ സൂക്ഷിക്കുക
ആകെ 29 പേപ്പറുകൾ
ഗേറ്റ് 2023-ൽ ആകെ 29 പേപ്പറുകളിലാണ് പരീക്ഷ. ഉദ്യോഗാർത്ഥികളെ പരമാവധി രണ്ട് പേപ്പറുകളിൽ പരീക്ഷ എഴുതാൻ അനുവദിക്കും. ഓരോ പേപ്പറിനും ആകെ 100 മാർക്ക്. ഐഐടി കാൺപൂർ അടുത്തിടെ ഗേറ്റ് മോക്ക് ടെസ്റ്റിന്റെ (ഗേറ്റ് 2023 മോക്ക് ടെസ്റ്റ്) ലിങ്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതിന്റെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ പരിശിലനം നടത്താം. പരീക്ഷയുടെ ടൈംടേബിൾ അനുസരിച്ച്, ഉത്തരസൂചിക 2023 ഫെബ്രുവരി 21 ന് പുറത്തിറങ്ങും. ഇതോടൊപ്പം, ഉത്തരസൂചികയ്‌ക്കെതിരെ എതിർപ്പുകൾ ഉന്നയിക്കാൻ ഉദ്യോഗാർത്ഥികൾക്ക് 22 മുതൽ 25 ഫെബ്രുവരി 2023 വരെ സമയം നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...