Firing In Manipur: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. രണ്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

Manipur Violence: അക്രമം ഉണ്ടായത് നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു.  മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിച്ചുവെന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്.

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 07:39 AM IST
  • മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്
  • കർഷകർക്കു നേരെ നടന്ന വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചതായും ഏഴു പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു
Firing In Manipur: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. രണ്ട് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്ക്

ന്യൂഡൽഹി: മണിപ്പൂരിൽ സമാധാന ശ്രമങ്ങൾ നടക്കവേ അതിന് തിരിച്ചടിയായി സംഘർഷാവസ്ഥ തുടരുന്നതായി റിപ്പോർട്ട്.  ദിവസങ്ങൾ നീണ്ട ശാന്തതയ്ക്ക് ശേഷം, കുക്കി ആധിപത്യമുള്ള ചുരാചന്ദ്പൂർ, മെയ്തേയ് ആധിപത്യമുള്ള ബിഷ്ണുപൂർ ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും കനത്ത വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കർഷകർക്കു നേരെ നടന്ന വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചതായും ഏഴു പേർക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

Also Read: കൊറിയർ വഴി തൃശ്ശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ

അക്രമം ഉണ്ടായത് നെൽപാടത്ത് പണിക്കെത്തിയവർക്കു നേരെയായിരുന്നു.  മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിച്ചുവെന്ന കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കർഷകർ വിവിധയിടങ്ങളിൽ പണിക്കിറങ്ങിയത്. എന്നാൽ അക്രമികളുടെ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

Also Read: Lord Ganesh Fav Zodiac: നിങ്ങൾ ഈ രാശിക്കാരാണോ? വിഘ്നേശ്വരന്റെ കൃപ എപ്പോഴും ഉണ്ടാകും!

സംഭവത്തെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് അറിയിച്ചു.  മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളിയിരുന്നു. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചുവെങ്കിലും ഇതിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News