Bhadohi, UP: ഉത്തർപ്രദേശിലെ ഭദോഹിയിലെ ദുർഗ പന്തലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. 64 പേരാണ് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നത്.
വെറും പത്തുമിനിറ്റിനുള്ളിലാണ് ദുർഗ പന്തൽ മുഴുവൻ കത്തി നശിച്ചുത്. അപകടത്തില്‍ 3 കുട്ടികളും 2 സ്ത്രീകളുമാണ് മരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന 64 പേരില്‍ അധികം പേരും 30-40 ശതമാനം പേരും പൊള്ളലേറ്റവരാണെന്ന് ഭദോഹി ഡിഎം ഗൗരംഗ് രതി പറഞ്ഞു.
പന്തലിൽ തീപിടിത്തമുണ്ടായ സമയത്ത് മുന്നോറോളം ആളുകൾ തടിച്ചുകൂടിയിരുന്നതായാണ് റിപ്പോര്‍ട്ട്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, വേദിക്ക് സമീപം പെട്ടെന്ന് തീപിടുത്തമുണ്ടായി, തീ പെട്ടെന്ന് തന്നെ ഭയാനകമായ രൂപമെടുക്കുകയായിരുന്നു. പന്തലിൽ തിക്കിലും തിരക്കിലുംപെട്ട ആളുകള്‍ക്കാണ് പൊള്ളലേറ്റത്. അപകടത്തില്‍ പൊള്ളലേറ്റ 42 പേർ വാരാണസിയിലും നാല് പേർ പ്രയാഗ്‌രാജിലും മറ്റുള്ളവർ ഭദോഹിയിലെ വിവിധ ആശുപത്രികളിലും ചികിത്സയിലാണ്.
സംഭവത്തില്‍ ഔരായ് കോട്വാലിയിലെ ദുർഗാ പൂജ സംഘാടക സമിതി ചെയർമാൻ ബച്ച യാദവിനെതിരെ കേസെടുത്തതായി ഭദോഹി എസ്പി ഡോ അനിൽ കുമാർ പറഞ്ഞു. കൂടാതെ, സമിതിയിലെ അജ്ഞാതരായ നിരവധി പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അന്വേഷണത്തിൽ സംഘാടക സമിതിയുടെ അനാസ്ഥയാണ് പുറത്തുവന്നിട്ടുണ്ട്. സംഭവം അന്വേഷിക്കാന്‍ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പന്തലിലെ ഹാലൊജനിൽ നിന്ന് തീ പടർന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദുർഗാപൂജ പന്തലിലുണ്ടായ തീപിടിത്തം സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിഎം അറിയിച്ചു.
രാത്രി 9.30 ഓടെ ആരതി നടക്കുന്നതിനിടെയാണ് തീപിടിത്തം നടന്നത് എന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു. അപകടസമയത്ത് 300 ഓളം പേർ പന്തലിൽ ഉണ്ടായിരുന്നു. ഏകതാ ക്ലബ്ബ് പൂജാ കമ്മറ്റി സ്ഥാപിച്ച പൂജാ പന്തലിൽ ഷോർട്ട് സർക്യൂട്ട് മൂലമാണ് പന്തലിൽ തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...