ന്യുഡൽഹി: ഇന്ത്യന്‍ പ്രതിരോധസേനയ്ക്ക് കരുത്തേകാൻ അഞ്ചാം ബാച്ച് റഫേല്‍ യുദ്ധവിമാനം ഇന്ത്യയിൽ പറന്നിറങ്ങി. ഈ വിവരം ഔദ്യോഗികമായി വ്യോമസേനയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഫ്രാന്‍സിലെ മെറിഗ്നാക് എയര്‍ബേസില്‍ നിന്നും ഇപ്പോൾ ഫ്രാൻസിൽ സന്ദർശനം നടത്തുന്ന ചീഫ് ഓഫ് എയര്‍സ്റ്റാഫ് എയര്‍ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബദൗരിയയാണ് അഞ്ചാം ബാച്ച് റഫേൽ വിമാനങ്ങളെ ഫ്ലാഗ് ഓഫ് ചെയ്തത്.
Also Read: കാത്തിരിപ്പിന് വിരാമം.. റഫേൽ യുദ്ധ വിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി
ഇന്ത്യന്‍ വ്യോമസേന പുറത്തുവിട്ടത് ഫ്ലാഗ് ഓഫ് സമയത്തെ ദൃശ്യങ്ങളാണ്. ഫ്രാന്‍സിന്റെയും യുഎഇയുടെയും എയര്‍ഫോഴ്സ് പിന്തുണയോടെ 8000കിമീറ്റര്‍ പറന്നാണ് റഫേൽ വിമാനം ഇന്ത്യന്‍ മണ്ണിൽ എത്തിയത്.
After a direct ferry from #MerignacAirBase, France, the 5th batch of Rafales arrived in India on 21 Apr. The fighters flew a distance of almost 8,000Kms with air-to-air refuelling support by @Armee_de_lair and UAE AF. IAF thanks both the Air Forces for their co-operation. pic.twitter.com/jp81vODCp2
— Indian Air Force (@IAF_MCC) April 21, 2021
കഴിഞ്ഞ ജൂലൈ 29നായിരുന്നു ആദ്യബാച്ച് റഫേല്‍ ഇന്ത്യയിലെത്തിയത്. 2016ലാണ് ഫ്രാന്‍സുമായി ഇന്ത്യ 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇതുവരെ 14 റഫേല്‍ യുദ്ധവിമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.
ഒരു യുദ്ധം ഉണ്ടായാൽ എന്ത് സംഭവക്കണം എന്ന് തീരുമാനിക്കാന്‍ കഴിവുള്ള അടിപൊളി ഗെയിം ചെയ്ഞ്ചറാണ് റാഫേല്‍ യുദ്ധവിമാനങ്ങൾ. റാഫേലിൽ സ്‌പെക്‌ട്ര എന്ന സംയോജിത പ്രതിരോധ സംവിധാനമാണ് ഉള്ളത്.
വായുവില്‍ നിന്നായാലും ഭൂമിയില്‍ നിന്നായാലും ഏതുതരം ഭീഷണികളേയും കണ്ടെത്താന്‍ റഫേലിന് കഴിയും. ശത്രുക്കൾ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാതെ തന്നെ അവരെ തുരത്താനുള്ള കഴിവും റഫേലിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...