പ്രശസ്ത സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു; തീരാനഷ്ടമെന്ന് പ്രധാനമന്ത്രി

പ്രശസ്ത സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം

Written by - Zee Malayalam News Desk | Last Updated : May 10, 2022, 02:41 PM IST
  • പ്രശസ്ത സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ (84) അന്തരിച്ചു
  • സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതകാരനാണ് വിട വാങ്ങിയത്
  • ജമ്മു കശ്മീരിൽ മാത്രം ജനകീയമായിരുന്ന വാദ്യമായിരുന്നു സന്തൂർ
പ്രശസ്ത സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു; തീരാനഷ്ടമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രശസ്ത സന്തൂർ വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആറ് മാസമായി വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്നു. സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച സംഗീതകാരനാണ് വിട വാങ്ങിയത്. സന്തൂർ എന്ന നാടോടി വാദ്യത്തെ ലോകവേദികളിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്  പണ്ഡിറ്റ് ശിവകുമാർ ശർമ്മയായിരുന്നു.ജമ്മു കശ്മീരിൽ മാത്രം ജനകീയമായിരുന്ന വാദ്യമായിരുന്നു സന്തൂർ. 

1991-ൽ പത്മശ്രീ, 2001-ൽ പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. സാംസ്‌കാരിക ലോകത്തിന് ശർമ്മ ജിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോള തലത്തിൽ അദ്ദേഹം സന്തൂരിനെ ജനകീയമാക്കി. അദ്ദേഹത്തിന്റെ സംഗീതം വരും തലമുറകളേയും പ്രചോദിപ്പിക്കും. അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ സ്‌നേഹത്തോടെ സ്മരിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News