Shopian Encounter: തിരിച്ചടിച്ച് സൈന്യം; ഷോപിയാനിൽ 3 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

Shopian Encounter: ജമ്മു കശ്മീരിലെ ഷോപിയാൻ ജില്ലയിലെ തുൽറാൻ ഗ്രാമത്തിൽ മൂന്ന് ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT)-റെസിസ്റ്റൻസ് ഫ്രണ്ട് (TRF) ഭീകരരെ വെടിവച്ചുകൊന്നു  

Written by - Zee Malayalam News Desk | Last Updated : Oct 12, 2021, 09:20 AM IST
  • റെസിസ്റ്റൻസ് ഫ്രണ്ടിന്റെ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
  • ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
  • കീഴടങ്ങാൻ സുരക്ഷാ സേന അവസരം നൽകിയിരുന്നു
Shopian Encounter: തിരിച്ചടിച്ച് സൈന്യം; ഷോപിയാനിൽ 3 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: Shopian Encounter: ജമ്മു കശ്മീരിലെ ഷോപിയാനിൽ (Shopian Encounter) ചൊവ്വാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ (LeT) മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. 

തിങ്കളാഴ്ച വൈകുന്നേരം ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള വിവരം  സുരക്ഷാ സേനയ്ക്ക് ലഭിച്ചു, അതിനുശേഷം നടത്തിയ തിരച്ചിലിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടുകയും (Shopian Encounter) മൂന്ന് ഭീകരരെ സുരക്ഷാ സേന വധിക്കുകയും ചെയ്തു. 

 

 

Also Read: Jammu Kashmir Encounter : കാശ്മീരിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും

മൂന്ന് ലഷ്കർ (TRF) ഭീകരർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.   അപകടകരമായ സാധനങ്ങളും, ആയുധങ്ങളും, വെടിക്കോപ്പുകളും കൊല്ലപ്പെട്ട ഭീകരരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.  ഭീകരവാദികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ് എന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഭീകരരിൽ ഗന്ധർബാലിലെ മുഖ്താർ ഷായും ഉൾപ്പെടുന്നു.  ഇയാൾ നേരത്തെ കുൽഗാമിൽ ബീഹാറിൽ നിന്നുള്ള ഒരു തൊഴിലാളിയെ കൊന്നിരുന്നു.  

കീഴടങ്ങാൻ സുരക്ഷാ സേന അവസരം നൽകിയിരുന്നു

തിങ്കളാഴ്ച ഷോപിയാനിലെ തുൽറാൻ ഗ്രാമത്തിൽ മൂന്ന് ഭീകരവാദികളെ സുരക്ഷാസേന നാലുവശത്തുനിന്നും വളഞ്ഞിരുന്നു.  ശേഷം ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ആയുധം താഴെവച്ച് കീഴടങ്ങാൻ ഭീകരർ തയ്യാറായില്ല. മാത്രമല്ല ഭീകരർ സേനയ്ക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി.  ശേഷം നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഭീകരരെ വധിച്ചത്. 

 

 

Also Read: Jammu Kashmir: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു

പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ 5 സൈനികർ വീരമൃത്യു വരിച്ചു

ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു ആർമി ജെസിഒ (JCO) ഉൾപ്പെടെ 5 സൈനികർ വീരമൃത്യു വരിച്ചു. രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാ സേനയുടെ ഒരു സംഘം ഭീകരരെ തേടിയുള്ള ഒരു ഓപ്പറേഷനായി പിർ പാഞ്ചലിലെ കാട്ടിലേക്ക് പോയി, അവിടെ ഭീകരർ പതുങ്ങിയിരുന്ന്  ആക്രമിക്കുകയും അതിൽ 5 സൈനികർക്ക് വീരമൃത്യു (Encounter) ഉണ്ടാകുകയും ചെയ്തു. 

മറ്റ് 2 സ്ഥലങ്ങളിൽ സുരക്ഷാ സേന ഭീകരരെ നേരിടുന്നു

തിങ്കളാഴ്ച, താഴ്വരയുടെ രണ്ട് സ്ഥലങ്ങളിൽ സുരക്ഷാ സേനയും ഭീകരരും ഏറ്റുമുട്ടി. ലഷ്കർ ഭീകരനായ ഇംതിയാസ് അഹമ്മദ് ദറിനെ ജമ്മു കശ്മീർ പോലീസ് ബന്ദിപോറയിലെ ഹാജിൻ പ്രദേശത്തെ ഗുണ്ട്ജഹാംഗീറിൽ വച്ച് കൊലപ്പെടുത്തി. 

Also Read: ജമ്മു കശ്മീരിൽ തിരിച്ചടിച്ച് സേന; ഏറ്റുമുട്ടലിൽ 2 ഭീകരരെ വധിച്ചു; ഒരു ജവാന് പരിക്ക്

അതുപോലെ അനന്ത്‌നാഗിൽ (Anantnag) രാത്രി വൈകി ആരംഭിച്ച സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ (Encounter in Anantnag) ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട് അദ്ദേഹം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News