തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു

ടെ​റ​സി​നു മു​ക​ളി​ല്‍​നി​ന്നാ​ണ് ആ​ന​യ്ക്കു​നേ​രെ ക​ത്തി​ച്ച ട​യ​ര്‍ എ​റി​ഞ്ഞ​ത്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 08:59 PM IST
  • കടുത്ത വേദനയും, വൃണത്തിലുണ്ടായ നീറ്റലും ആനയെ തളർത്തിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തി.
  • ആനക്ക് ചി​കി​ത്സ ന​ല്‍​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് ചെ​രി​ഞ്ഞ​ത്.
  • ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന ആ​ന​യെ തു​ര​ത്താ​ന്‍ ട​യ​ര്‍ ക​ത്തി​ച്ച്‌ എ​റി​ഞ്ഞത്.
തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു

മസിനഗുഡി: നാട്ടിലിറങ്ങിയ കാട്ടാനയെ നാട്ടുകാർ തീ കൊളുത്തി കൊന്നു. മസിനഗുഡിക്ക് സമീപമാണ് സംഭവം.ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച്‌ എറിയുകയായിരുന്നു. ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ടയര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് ആന ചരിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. നാട്ടിലിറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് മുകളില്‍ നിന്ന് കത്തുന്ന ടയര്‍ വലിച്ചെറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. 

 

ALSO READ: Pfizer Corona Vaccine സുരക്ഷിതമെന്ന് WHO

 

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ആ​ന​ കാട്ടിലേക്ക് മടങ്ങാതെ വനാതിർത്തിയിൽ തന്നെ ചുറ്റിത്തിരിയുകയായിരുന്നു. കടുത്ത വേദനയും, വൃണത്തിലുണ്ടായ നീറ്റലും ആനയെ തളർത്തിയിരുന്നതായി ഡോക്ടർമാർ കണ്ടെത്തി. ആനക്ക് ചി​കി​ത്സ ന​ല്‍​കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് ചെ​രി​ഞ്ഞ​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​ന്ന ആ​ന​യെ തു​ര​ത്താ​ന്‍ ട​യ​ര്‍ ക​ത്തി​ച്ച്‌ എ​റി​ഞ്ഞത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ന് പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് മി​ണ്ടാ​പ്രാ​ണി​യോ​ട് ന​ട​ത്തി​യ ക്രൂ​ര​ത പു​റം​ലോ​കം അ​റി​യു​ന്ന​ത്. ടെ​റ​സി​നു മു​ക​ളി​ല്‍​നി​ന്നാ​ണ് ആ​ന​യ്ക്കു​നേ​രെ ക​ത്തി​ച്ച ട​യ​ര്‍ എ​റി​ഞ്ഞ​ത്. തീ​പി​ടി​ച്ച ട​യ​ര്‍ ആ​ന​യു​ടെ ത​ല​യി​ല്‍ വീ​ണു. ത​ട്ടി​ക്കു​ട​യു​ന്ന​തി​നി​ടെ ചെ​വി​യി​ല്‍ ട​യ​ര്‍ കൊ​ളു​ത്തി​ക്കി​ട​ന്ന് ക​ത്തി. അ​ല​റി​വി​ളി​ച്ച്‌ ആ​ന കാ​ട്ടി​ലേ​ക്ക് ഓ​ടി​പ്പോ​യി.

 

ALSO READ: ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ

 



പി​ന്നീ​ട് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​ക്കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​തെ ആ​ന നി​ല്‍​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ല്‍ പി​ന്നി​ല്‍ തീ​പ്പൊ​ള്ള​ല്‍ ഏ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വീ​ണ്ടും ആ​ന​യെ പു​ഴ​യി​ലെ വെ​ള്ള​ത്തി​ല്‍ ഇ​റ​ങ്ങ​നി​ല്‍​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ​രി​ക്കി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​കു​ന്ന​ത്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News