ന്യൂഡല്‍ഹി: ഇലക്ട്രൽ ബോണ്ടുകൾ (Electroal Bond) തടയാനാവില്ലെന്നും പുതിയ ബോണ്ടുകൾ ഏപ്രിൽ മുതൽ നൽകാമെന്നും സുപ്രീംകോടതി. ബോണ്ടില്ലെങ്കിൽ നേരിട്ട് പണമിടപാട് നടത്തുമെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻറെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതിയുടെ നടപടി.
കേരളത്തിൽ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ (Kerala Assembly Election 2021) തിരഞ്ഞെടുപ്പ് നടത്തിനിരിക്കെയാണ് പുതിയ ബോണ്ടുകൾ പുറത്തിറക്കുന്നത് സ്റ്റേ ചെയ്യണമെന്ന് കാണിച്ച് അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റീ ഫോംസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
ALSO READ: President Ram Nath Kovind: നെഞ്ചുവേദനയെത്തുടര്‍ന്ന് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം
ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ ഒന്നുമുതലാണ് പുതിയ ബോണ്ടിൻറെ വിൽപ്പന തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഭരണകക്ഷിക്കുള്ള കൈക്കൂലിയായി ഇലക്ട്രൽ ബോണ്ടുകൾ (Electroal Bond) മാറിയിരിക്കുന്നുവെന്നു കേസിലെ കക്ഷിയായി സംഘടനയുടെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കള്ളപ്പണത്തിനെതിരായ ഭരണകക്ഷിയുടെ യഥാര്‍ഥ നിലപാടാണ് ഇലക്ടറല്‍ ബോണ്ടിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണകക്ഷി മാത്രമല്ല ഇലക്ടറല്‍ ബോണ്ടുകളുടെ ഗുണഭോക്താക്കളെന്നു ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.
ALSO READ: സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ PM Modi ബംഗ്ലാദേശിലെത്തി
എന്താണ് ഇലക്ട്രൽ ബോണ്ട്
വിദേശത്തു നിന്നും കോർപ്പറേറ്റ് (Corporate) സ്ഥാപനങ്ങളിൽ നിന്നും ഉൾപ്പടെ രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എസ്.ബി.ഐയുടെ പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൌണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം.
ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...