മേഘാലയ: മേഖലയായിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്‌ച രാത്രിയാണ് മേഘാലയയിലെ നോങ്‌പോയിൽ രേഖപ്പെടുത്തിയതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
Earthquake of Magnitude:3.2, Occurred on 01-01-2023, 23:28:43 IST, Lat: 26.03 & Long: 92.41, Depth: 10 Km ,Location: 60km ENE of Nongpoh, Meghalaya, India for more information Download the BhooKamp App https://t.co/3xTjIEyT2B@Indiametdept @ndmaindia @Dr_Mishra1966 @DDNational pic.twitter.com/f0bV3cDi7s
— National Center for Seismology (@NCS_Earthquake) January 1, 2023
Also Read: മെക്സികോ ജയിലിൽ വെടിവെപ്പ്; 14 പേർ മരണമടഞ്ഞു, 24 തടവുകാർ രക്ഷപ്പെട്ടു
ഞായറാഴ്‌ച രാത്രി 11:28ന് നോങ്‌പോയുടെ വടക്കുകിഴക്ക് ഭാഗത്താണ് ഭൂചലനമുണ്ടായത്. ഭൂമിയിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഞായറാഴ്ച പുലർച്ചെ ഹരിയാനയിലെ ജജ്ജറിൽ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഇതിന്റെ പ്രകമ്പനം ഡൽഹിയിലും പരിസര പ്രദേശങ്ങളായിലും അനുഭവപ്പെട്ടിരുന്നു.
ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം
ഉത്തർപ്രദേശിലെ ഹത്രാസിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ കാർ ട്രാക്ടറുമായി കൂട്ടിയിടിച്ചാണ് അപകടക്കമുണ്ടായത്. സംഭവത്തിൽ മൂന്ന് പേർ മരിച്ചതിന് പുറമെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
Also Read: Shani Surya Gochar 2023: പുതുവർഷത്തിൽ തിളങ്ങുന്ന രാശിക്കാർ ഇവരാണ്! ലഭിക്കും വൻ പുരോഗതി
അപകടം നടന്നത് മഥുര-ബറേലി റോഡിൽ മുർസാനിലെ ഹത്രാസിലാണ് . ബങ്കെ ബിഹാരി ക്ഷേത്രം ദർശനം കഴിഞ്ഞ് വൃന്ദാവനിൽ നിന്ന് മടങ്ങുകയായിരുന്ന ആറു പേർ അടങ്ങുന്ന സംഘം സഞ്ചാരിച്ച ബൊലേറോ കാർ മുർസാനിൽ ട്രാക്ടറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഹർഷ് ചൗധരി, ദീപക്, കൃഷ്ണ എന്നിവരാണ് മരിച്ചത്. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് അപകടം ഉണ്ടായത്.
ബൊലേറോ കാറും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 3 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും. പരിക്കേറ്റവരെ അലിഗഡ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും. വിവരം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും ഹത്രാസ് ഡിഎം അർച്ചന വർമ എഎൻഐയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...